Thiruvananthapuram

ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക: പോപുലർ ഫ്രണ്ട് കാംപയിൻ ജില്ലാതല സമാപനം ഇന്ന്

ആഗസ്ത് 1ന് ആരംഭിച്ച കാംപയിൻ സെപ്തംബർ 30 വരെയാണ് നടക്കുക. സംഘപരിവാര ശക്തികൾ അധികാരത്തിലേറിയത് മുതൽ രാജ്യത്തെ ജനങ്ങൾ ഭീതിയിലും ഭയപ്പാടിലുമാണ്.

ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക: പോപുലർ ഫ്രണ്ട് കാംപയിൻ ജില്ലാതല സമാപനം ഇന്ന്
X

തിരുവനന്തപുരം: "ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക" എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന കാംപയിന്റെ തിരുവനന്തപുരം ജില്ലാതല സമാപനം ഇന്ന് വൈകുന്നേരം 5ന് പൂന്തുറയിൽ നടക്കും. ജില്ലാ പ്രസിഡന്റ് കരമന സലീം അധ്യക്ഷത വഹിക്കുന്ന സമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അർഷദ് മുഹമ്മദ് നദ് വി വെമ്പായം ഉദ്ഘാടനം നിർവ്വഹിക്കും. കെ.കെ മജീദ് ഖാസിമി വിഷയാവതരണം നടത്തും.

ആഗസ്ത് 1ന് ആരംഭിച്ച കാംപയിൻ സെപ്തംബർ 30 വരെയാണ് നടക്കുക. സംഘപരിവാര ശക്തികൾ അധികാരത്തിലേറിയത് മുതൽ രാജ്യത്തെ ജനങ്ങൾ ഭീതിയിലും ഭയപ്പാടിലുമാണ്. പശുവിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചവർ ഇപ്പോൾ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും അതിന്റെ പേരിൽ തല്ലിക്കൊലകൾ വ്യാപകമായി നടത്തുകയുമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. യു.എ.പി.എ, എൻഐഎ തുടങ്ങിയ നിയമങ്ങളിൽ ഭേദഗതി വരുത്തുകയും മുത്തലാഖ് ബില്ല് പാസാക്കുകയും ദേശീയ പൗരത്വ രജിസ്റ്റർ ബില്ല് പാസാക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നടപ്പിലാക്കി രാജ്യത്തെ ന്യൂനപക്ഷ പിന്നോക്ക മുസ്ലിം ദളിത് വിഭാഗത്തെ അവരുടെ ചൊൽപടിക്ക് ഒതുക്കുവാനുളള തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരിക്കുമ്പോൾ മൗനികളായി ഭയപ്പെട്ടിരിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വം കൂടിയാണ് ഈ കാമ്പയിൻ കൊണ്ടുള്ള ലക്ഷ്യമെന്നും സമൂഹം യഥാർത്ഥ ശത്രുവിനെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രോഗ്രാം കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.

Next Story

RELATED STORIES

Share it