Thrissur

പിന്നോക്ക സംവരണ അട്ടിമറിക്കെതിരേ ഒപ്പ് ശേഖരണം

പിന്നോക്ക സംവരണ അട്ടിമറിക്കെതിരേ ഒപ്പ് ശേഖരണം
X

മാള: പിന്നോക്ക സംവരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാരേക്കാട് മഹല്ലില്‍ ഒപ്പ് ശേഖരണം നടത്തി. പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന പ്രകാരം അനുവദിച്ച വിദ്യഭ്യാസ തൊഴില്‍ മേഖലകളിലെ സംവരണം അട്ടിമറിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നതിനായി നടത്തിയ ഒപ്പ് ശേഖരണം മാരേക്കാട് മഹല്ലില്‍ ഖത്തീബ് ബഷീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് നസീര്‍ മഞ്ഞളിവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജലീല്‍, സാലിഹ് മാരേക്കാട്, ഫാഇസ്, അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാരൂര്‍ മഹല്ലില്‍ സര്‍ക്കാരിന്റെ പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ നടന്ന ഒപ്പ് ശേഖരണം ഇമാം നജീബ് അന്‍സാരി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി ബഷീര്‍ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ഐ കെ അബ്ദുല്‍ മജീദ്, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ നസീര്‍ നന്ദി പറഞ്ഞു. മാള പള്ളിപ്പുറം ദാറുസ്സലാം മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ നടന്ന ഒപ്പ് ശേഖരണം ഇമാം മുഹമ്മദ് കോയ ബാഖവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സ്വാദിഖ് പള്ളിമുറ്റത്ത് അദ്ധ്യക്ഷത വഹിച്ചു.കമ്മിറ്റി മെമ്പര്‍മാരായ ഷാബു, ശക്കിര്‍, കാസീം, മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.















Next Story

RELATED STORIES

Share it