Thrissur

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ കോടതികള്‍ പ്രവര്‍ത്തിക്കില്ല; താന്ന്യം പഞ്ചായത്തുള്‍പ്പെടെ 21 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ കോടതികള്‍ പ്രവര്‍ത്തിക്കില്ല; താന്ന്യം പഞ്ചായത്തുള്‍പ്പെടെ 21 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി
X

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി കോടതികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. രണ്ടിടത്തും പെട്രോള്‍ പമ്പുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ചുനല്‍കരുതെന്നും അറിയിച്ചു.

ജില്ലയില്‍ പുതുതായി കൊവിഡ് റിപോര്‍ട്ട് ചെയ്ത കേസുകളുടെ സമ്പര്‍ക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ താന്ന്യം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി കളക്ടര്‍ ഉത്തരവിട്ടു. കൂടാതെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലായി 21 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി. മറ്റത്തൂര്‍-ആറ്, ഏഴ്, 14, 15 വാര്‍ഡുകള്‍, പോര്‍ക്കുളം-പത്താം വാര്‍ഡ്, വലപ്പാട്-13ാം വാര്‍ഡ്, എടത്തിരുത്തി-ഒമ്പതാം വാര്‍ഡ്, കയ്പമംഗലം-12ാം വാര്‍ഡ്, മാള-ഏഴ്, എട്ട്, ഒമ്പത്, 10, 11, 14, 15, 17, 20 വാര്‍ഡുകള്‍, എറിയാട്-നാലാം വാര്‍ഡ്, കടപ്പുറം-ആറ്, ഏഴ്, 10 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.

അതേസമയം, രോഗപ്പകര്‍ച്ചാ സാധ്യത കുറഞ്ഞ തൃശൂര്‍ കോര്‍പറേഷനിലെ 49ാം ഡിവിഷന്‍ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറുഭാഗവും റൗണ്ട് സൗത്ത് ഭാഗവും എംഒ റോഡിന് കിഴക്കുഭാഗവും ഹൈറോഡ് പിഒ റോഡിന് വടക്കുഭാഗവും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. കുന്നംകുളം നഗരസഭയിലെ 10, 15, 20 ഡിവിഷനുകള്‍ മുഴുവനായും 11ാം ഡിവിഷനിലെ പട്ടാമ്പി റോഡ് ഭാഗവും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡും കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി.





Next Story

RELATED STORIES

Share it