- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശ്ശൂരില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ്; 32 പേര്‍ക്ക് രോഗമുക്തി
തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 32 പേര്‍ രോഗമുക്തരായി. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട പുല്ലൂര്‍ തെക്കുംപറമ്പില്‍ വീട്ടില്‍ ഷിജു(46)വിന് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ചാണ് ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കുരിയച്ചിറയിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
ഇരിങ്ങാലക്കുട കേരള ഫീഡ്‌സില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടായ രണ്ടുപേര്‍(51, പുരുഷന്‍), (50, പുരുഷന്‍), കുന്നംകുളത്ത് രോഗബാധിതനായ വ്യക്തിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേര്‍(61, സ്ത്രീ), (41, സ്ത്രീ), (52, പുരുഷന്‍), ഇരിങ്ങാലക്കുട കെ എസ് ഇയില്‍ നിന്ന് രോഗബാധിതനായ വ്യക്തിയിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (65, സ്ത്രീ), (35, പുരുഷന്‍), (54, പുരുഷന്‍), പുല്ലൂര്‍ സ്വദേശികളായ 2 പേര്‍(55, സ്ത്രീ), (47, പുരുഷന്‍), പൊറത്തിശ്ശേരി സ്വദേശി(61, പുരുഷന്‍), അതിഥി തൊഴിലാളിയായ(23, പുരുഷന്‍), ചേര്‍ത്തല സ്വദേശിയില്‍ നിന്ന് രോഗം ബാധിച്ച ചേര്‍ത്തലയില്‍ ജോലി ചെയ്യുന്ന മുകുന്ദപുരം സ്വദേശി(46, പുരുഷന്‍), ചെന്നൈയില്‍ നിന്ന് മടങ്ങിയ രോഗിയില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടായ തൃശ്ശൂര്‍ സ്വദേശി (26, സ്ത്രീ) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജൂലൈ ഒന്നിനു റിയാദില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി(47, പുരുഷന്‍), ജൂലൈ മൂന്നിനു തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി(55, പുരുഷന്‍), ജൂലൈ 11ന് ബാംഗഌരില്‍ നിന്ന് വന്ന മൈലാട്ടുപാറ സ്വദേശി(28, പുരുഷന്‍), ജൂലൈ 4ന് ഹൈദരാബാദില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി(28, സ്ത്രീ), ജൂണ്‍ 18ന് ജയ്പൂരില്‍ നിന്ന് കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍(47, പുരുഷന്‍), ജൂണ്‍ 30ന് കോയമ്പത്തൂരില്‍ നിന്നെത്തിയ മായന്നൂര്‍ സ്വദേശി(33, പുരുഷന്‍), ജൂണ്‍ 26ന് ഖത്തറില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി(2 വയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 29ന് റിയാദില്‍ നിന്നെത്തിയ മതിലകം സ്വദേശിയായ ഒരു വയസ്സുള്ള ആണ്‍കുട്ടി, ജൂലൈ ഒന്നിനു കോയമ്പത്തൂരില്‍ നിന്ന് വന്ന 15 വയസ്സുളള ആണ്‍കുട്ടി, ജൂണ്‍ 28ന് മുംബെയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി(25, പുരുഷന്‍), ജൂലൈ 7ന് തമിഴ്‌നാട്ടില്‍ നിന്നുവന്ന ചാലക്കുടി സ്വദേശി(58, പുരുഷന്‍), പൂനെയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(29, പുരുഷന്‍), ജൂണ്‍ 17ന് അബൂദബിയില്‍ നിന്ന് വന്ന പഴഞ്ഞി സ്വദേശി(38, പുരുഷന്‍), ജൂലൈ 13ന് റിയാദില്‍ നിന്നെത്തിയ പാവറട്ടി സ്വദേശി(61, പുരുഷന്‍), ജൂലൈ 13ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശിനി(58, സ്ത്രീ), ജൂണ്‍ 15 ന് ദമ്മമാമില്‍ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി(29, പുരുഷന്‍), ജൂലൈ 5ന് മുംബെയില്‍ നിന്ന് വന്ന മാപ്രാണം സ്വദേശിയായ പുരുഷന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 742 ആയി. 468 പേര്‍ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച 259 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13635 പേരില്‍ 13354 പേര്‍ വീടുകളിലും 281 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 47 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 718 പേരെ പുതിയതായി നിരീക്ഷണത്തില്‍ ചേര്‍ത്തു. 1065 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 937 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ ആകെ 18802 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 16972 സാംപിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 1830 സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 8165 ആളുകളുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി ഇന്ന് 410 പേരെ സ്‌ക്രീന്‍ ചെയ്തു.
Covid: 32 in Thrissur today; 32 people were cured
RELATED STORIES
സയോണ് വിമാനത്തിന് അനുമതി നിഷേധിച്ച് തുര്ക്കി; അസര്ബൈജാന്...
17 Nov 2024 12:26 PM GMTനീന്തല്കുളത്തില് മൂന്നു യുവതികള് മരിച്ച നിലയില്; സിസിടിവി...
17 Nov 2024 11:36 AM GMTപട്ടിയെ ആക്രമിച്ച് പുലി; ഒടുവില് വിജയിയായി പട്ടി: രാജസ്ഥാനില്...
17 Nov 2024 11:27 AM GMTമതേതരത്വം സംരക്ഷിക്കാന് വോട്ട് ചെയ്യണമെന്ന് മുസ്ലിം നേതാവ്; വോട്ട്...
17 Nov 2024 10:59 AM GMTആലപ്പുഴയില് എത്തിയത് 'കുറുവ സംഘം' തന്നെയെന്ന് പോലിസ്; സംഘത്തില് 14...
17 Nov 2024 10:45 AM GMTകുക്കി സംഘടനകളെ 24 മണിക്കൂറിനുള്ളില് അടിച്ചമര്ത്തണമെന്ന് മെയ്തെയ്...
17 Nov 2024 9:22 AM GMT