Wayanad

സ്വകാര്യ ഫാമിന്റെ പരിസരത്ത് നിന്ന് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ചു

ചെമ്പ്രാട്ട് കോളനിയിലെ ബാലന്‍ (46) ആണ് മരിച്ചത്.

സ്വകാര്യ ഫാമിന്റെ പരിസരത്ത് നിന്ന് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ചു
X
മാനന്തവാടി: തെക്കുംതറയില്‍ സ്വകാര്യ ഫാമിന്റെ പരിസരത്ത് നിന്ന് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ചു.ചെമ്പ്രാട്ട് കോളനിയിലെ ബാലന്‍ (46) ആണ് മരിച്ചത്.സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഫാം പരിസരത്തു നിന്ന് വൈദ്യുത ആഘാതമേറ്റാണ് മരണം. ചെമ്പ്രാട്ട് കോളനിയില്‍ നിന്നും 500 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫാമിന്റെ പരിസരത്ത് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. ഭാര്യയും നാലു കുട്ടികളുമടങ്ങുന്നതാണ് ബാലന്റെ കുടുംബം.




Next Story

RELATED STORIES

Share it