Wayanad

സി പി എം നേതാവിന്റെ പരാമര്‍ശം; ഫാഷിസ്റ്റ് സ്വാധീനത്തിന്റെ പ്രതികരണം: സല്‍മ അഷ്റഫ്

സി പി എം നേതാവിന്റെ പരാമര്‍ശം; ഫാഷിസ്റ്റ് സ്വാധീനത്തിന്റെ പ്രതികരണം: സല്‍മ അഷ്റഫ്
X

കല്‍പ്പറ്റ: പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മുസ് ലിം ലീഗ് പ്രതിനിധി ലക്ഷ്മി ആലക്കമറ്റം തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ നേതാവ് നടത്തിയ പരാമര്‍ശം പാര്‍ട്ടിയിലെ സവര്‍ണ്ണ ഫാഷിസ്റ്റ് സ്വാധീനത്തിന്റെയും ജാതി ധ്രുവീകരണത്തിന്റെയും പ്രത്യക്ഷ പ്രതികരണമാണെന്നും സി.പി.എം മാനിഫെസ്റ്റോ മനുസ്മൃതിയിലേക്ക് വഴിമാറുകയാണെന്നും എസ് ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സല്‍മ അഷ്റഫ്. ജനറല്‍ വനിതാ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് ലക്ഷ്മി ആലക്കമറ്റം തിരഞ്ഞെടുക്കപ്പെട്ടതാണ് സി പി എമ്മിനെ അലോസരപ്പെടുത്തുന്നത്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗം സംവരണാനുകൂല്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടവരാണെന്ന കാഴ്ചപ്പാട് സി പി എം തിരുത്തണം. പാര്‍ട്ടിയില്‍ ആര്‍ എസ്സ് എസ്സ് സ്വാധീനം വര്‍ദ്ധിക്കുകയും നേതാക്കള്‍ സവര്‍ണ്ണ ഫാഷിസത്തിന്റെ പ്രചാരകരായി മാറുകയും ചെയ്യുന്നതിനെതിരെ അണികള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവാദ പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സല്‍മ ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it