- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണവും ചട്ടങ്ങളും അനിവാര്യമെന്ന് സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ്
മറ്റുനാടുകളില്‍ നിന്നായി 18,000 മെട്രിക് ടണ്‍ കുരുമുളക് ഇത്തരത്തില്‍ വിപണിയില്‍ എത്തിയതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നീപ്പാള്‍, ബംഗ്ലാദേശ് വഴി നടക്കുന്ന അനധികൃതമായ കടത്തിന് പുറമേയാണിത്. ഗുണനിലവാരമലില്ലാത്ത വിലകുറഞ്ഞ കുരുമുളക് വിപണിയില്‍ എത്തുന്നത് കര്‍ഷകരേയും, ഉപഭോക്താക്കളേയും സാരമായി ബാധിക്കുന്നുഇറക്കുമതി ചെയ്യുന്നവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തതാണ് പഴുതായി ഇവര്‍ ഉപയോഗപ്പെടുന്നത്. ബില്ലില്‍ വിലകൂട്ടി കാണിച്ച് ഇറക്കുമതി ചെയ്യുന്നവയ്ക്ക് യഥാര്‍ഥത്തില്‍ തുഛമായ വിലയേ നല്‍കിയിട്ടുണ്ടാവൂ.
കൊച്ചി: വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ വില കിലോയ്ക്ക് കുറഞ്ഞത് അഞ്ഞൂറു രൂപയാക്കി നിജപ്പെടുത്തിയ സാഹചര്യത്ില്‍(മിനിമം ഇംപോര്‍ട്ട് പ്രൈസ്), ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് ഇന്ത്യന്‍ വിപണിയില്‍ അനധികൃതമായി എത്തുന്ന സാഹചര്യം ആശങ്കാവഹമാണെന്ന് ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം വൈസ് ചെയര്‍മാന്‍ ചെറിയാന്‍ സേവ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മറ്റുനാടുകളില്‍ നിന്നായി 18,000 മെട്രിക് ടണ്‍ കുരുമുളക് ഇത്തരത്തില്‍ വിപണിയില്‍ എത്തിയതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നീപ്പാള്‍, ബംഗ്ലാദേശ് വഴി നടക്കുന്ന അനധികൃതമായ കടത്തിന് പുറമേയാണിത്. ഗുണനിലവാരമലില്ലാത്ത വിലകുറഞ്ഞ കുരുമുളക് വിപണിയില്‍ എത്തുന്നത് കര്‍ഷകരേയും, ഉപഭോക്താക്കളേയും സാരമായി ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി ചെയ്യുന്നവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തതാണ് പഴുതായി ഇവര്‍ ഉപയോഗപ്പെടുന്നത്. ബില്ലില്‍ വിലകൂട്ടി കാണിച്ച് ഇറക്കുമതി ചെയ്യുന്നവയ്ക്ക് യഥാര്‍ഥത്തില്‍ തുഛമായ വിലയേ നല്‍കിയിട്ടുണ്ടാവൂ. വിദേശ വിനിമയ വെട്ടിപ്പും ഇതുവഴി സാധിക്കും.ആഭ്യന്തര വിപണിയിലെ ഇത്തരം ഇറക്കുമതിക്കാര്‍ സര്‍ക്കാരിന്റേയോ സ്‌പൈസസ് ബോര്‍ഡിന്റേയോ നിയന്ത്രണത്തിലല്ല. കയറ്റുമതി ചെയ്യുന്ന യൂനിറ്റുകള്‍ക്ക് സ്‌പൈസസ് ബോര്‍ഡ് റജിസ്‌ട്രേഷന്‍ ഉള്ളതുപോലെ രജിസ്‌ട്രേഷന്‍ വഴി നിയന്ത്രക്കേണ്ട മേഖലയാണിതെന്നും ചെറിയാന്‍ സേവ്യര്‍ പറഞ്ഞു
വിയറ്റ്‌നാം, ഇന്തോനേസ്യ, ചൈന എന്നീ രാജ്യങ്ങള്‍ പ്രധാനമായും കുരുമുളക് കൃഷിയിലും അസംസ്‌കൃത കയറ്റുമതിയിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ലോകത്ത് മൂല്യ വര്‍ധിത കുരുമുളക് ഉല്‍്പന്നങ്ങളുടെ കയറ്റുമതിയില്‍ നേതൃസ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. അത്യന്താധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കുരുമുളകിന്റെ ഏറ്റവും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി ലോകത്ത് തന്നെ പുതിയ ബെഞ്ച് മാര്‍ക്കുകള്‍ സൃഷ്ടിക്കുന്ന യൂനിറ്റുകളാണ് ഇവിടുള്ളത്. ഇതിനായി വന്‍ മുതല്‍ മുടക്കാണ് കയറ്റമതി യൂനിറ്റുകള്‍ നടത്തുന്നത്. മറ്റു പല രാഷ്ട്രങ്ങളും ഉല്‍പാദിപ്പിച്ച കുരുമുളകിന്റെ മൂല്യവര്‍ധിത വില്‍പനക്ക് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.ഇന്ത്യയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്മയേറിയ കറുത്ത കുരുമുളക്, സ്റ്റെറിലൈസ്ഡ്, പൊടിച്ചത്, ഒലിയോറെസിന്‍, വോളറ്റൈല്‍ ഓയില്‍ എന്നിങ്ങനെ വിദേശ വിപണിയുടെ ആവശ്യാനുസരണം മൂല്യവര്‍ധിത ഉല്‍്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നവരാണ് ഇവിടുത്തെ യൂനിറ്റുകള്‍. കുരുമുളക് ഉല്‍്പാദന ക്ഷമത വര്‍ധിപ്പിക്കുക, മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക, രാസമാലിന്യങ്ങള്‍ സംബന്ധിച്ച് ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുക തുടങ്ങിയവക്കായി പ്രാദേശിക കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് സ്‌പൈസസ് എക്‌സ്‌പോര്‍ട്ട് വ്യവസായ മേഖലയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കുരുമുളക് ഇറക്കുമതിക്കാര്‍ക്കും സ്‌പൈസസ് ബോര്‍ഡിനു കീഴില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക. ഇത് ഇറക്കുമതിയെ നിയമാനുസരണം നിയന്ത്രിക്കാനും ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ ഗുണമേന്മ പരിശോധിക്കാനും, ആഭ്യന്തര വിപണിയില്‍ ഇത് വിറ്റ് പ്രാദേശിക കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുന്നത് തടയാനും സാധിക്കും.മിനിമം ഇംപോര്‍ട്ട് പ്രൈസ് (500 പെര്‍ കെ.ജി.) പാലിച്ച് ഇറക്കുമതി ചെയ്യുന്നവര്‍ വിദേശത്തടച്ച പണം നിരീക്ഷണ വിധേയമാക്കുക. സെല്‍ഫ് ഡിക്ലറേഷന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഇതിനായി നിര്‍ബന്ധിതമാക്കുക. ശ്രീലങ്കയില്‍ നിന്നും അനധികൃതമായി ഇന്ത്യയില്‍ എത്തിയെന്ന് റിപോര്‍ട്ട് ചെയ്തിട്ടുള്ള കുരുമുളക് സംബന്ധിച്ച് ഇരുരാജ്യങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തുക, ഇറക്കുമതി ചട്ടങ്ങളുടെ ലംഘനങ്ങള്‍ കൃത്യമായി കണ്ടെത്തി നടപടി സ്വീകരിച്ചാല്‍ മാത്രമേ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഇത്തരം വിപത്തുകള്‍ തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം മാനേജിങ്ങ് കമ്മറ്റി മെമ്പര്‍മാരായ പ്രകാശ് നമ്പൂതിരി, ജോണ്‍ എല്‍ മലയില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
മധ്യപ്രദേശില്‍ 11 ഗ്രാമങ്ങളുടെ പേര് മാറ്റി; കൂടുതല്‍ ഗ്രാമങ്ങള്‍ക്ക്...
13 Jan 2025 4:05 PM GMTഡോ. വി നാരായണന് ഐഎസ്ആര്‍ഒ ചെയര്‍മാനാകും
8 Jan 2025 1:00 AM GMTകര്‍ണാടകയിലെ ഗംഗോലി പഞ്ചായത്ത് ഇനി കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം ഭരിക്കും
1 Jan 2025 12:04 PM GMTഎസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകോംഗോയില്‍ അജ്ഞാത രോഗം; 150 ഓളം പേര് മരിച്ചു
6 Dec 2024 5:02 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMT