Business

അതി നൂതന സ്മാര്‍ട്ട് എസിയും സ്മാര്‍ട്ട് ടി വിയും വിപണിയിലിറക്കി ടി സി എല്‍

എ ഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷണര്‍ വിറ്റാമിന്‍ സി, പോപ്പ്അപ്പ് കാമറയുമുള്ള ഇന്ത്യയുടെ ആദ്യത്തെ 8 കെ ക്യുഎല്‍ഇഡി ഐമാക്സ് സ്മാര്‍ട്ട് ടിവിയുമാണ് പുതിയ താരങ്ങള്‍. കൊച്ചില്‍ നടന്ന ചടങ്ങില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി

അതി നൂതന സ്മാര്‍ട്ട് എസിയും സ്മാര്‍ട്ട് ടി വിയും വിപണിയിലിറക്കി ടി സി എല്‍
X

കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ മുന്‍നിര കമ്പനിയായ ടിസിഎല്‍ അതിനൂതന സ്മാര്‍ട്ട് എ സി, സ്മാര്‍ട്ട് ടി വി എന്നിവ വിപണിയിലിറക്കി. എ ഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷണര്‍ വിറ്റാമിന്‍ സി, പോപ്പ്അപ്പ് കാമറയുമുള്ള ഇന്ത്യയുടെ ആദ്യത്തെ 8 കെ ക്യുഎല്‍ഇഡി ഐമാക്സ് സ്മാര്‍ട്ട് ടിവിയുമാണ് പുതിയ താരങ്ങള്‍. കൊച്ചില്‍ നടന്ന ചടങ്ങില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി.

മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ടിസിഎല്ലിന്റെ പുതിയ നിര്‍മാണ പ്ലാന്റ് തിരുപ്പതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി കമ്പനിയുടെ എ സി ബിസിനസ് മേധാവി വിജയ് മിക്കിലിനെനി പറഞ്ഞു.സ്മാര്‍ട്ട് ഹോം കൂളിംഗ്, കണക്റ്റിവിറ്റി എന്നിവ ഒരുക്കുന്ന പുതിയ വിസ്മയമാണ് എഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷണറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സില്‍വര്‍ അയോണ്‍, ഡസ്റ്റ് ഫില്‍ട്ടറുകള്‍ മുറിയിലെ വായു ശുദ്ധവും വൈറസ് രഹിതവുമായി സൂക്ഷിക്കാന്‍ സഹായിക്കും. ടി 3ഇന്‍ 1 ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യ വഴി ചര്‍മ്മത്തിന് മോയ്സ്ചറൈസിംഗ് നല്‍കി വരള്‍ച്ച തടയാന്‍ കഴിയും. ടിസിഎല്ലിന്റെ പേറ്റന്റുള്ള ടൈറ്റന്‍ ഗോള്‍ഡ് ബാഷ്പീകരണവും കണ്ടന്‍സറും പൊടി, ഉപരിതലത്തിലെ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ഉപകരണങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും.വിജയ് മിക്കിലിനെനി പറഞ്ഞു.

എഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ സാങ്കേതികവിദ്യയും ഏറ്റവും പുതിയ പിസിവി ആംബിയന്റ് കൂളിംഗും വഴി എയര്‍കണ്ടീഷണറിന് 50% ഊര്‍ജ്ജ ഉപഭോഗം ലാഭിക്കാന്‍ കഴിയുന്നതോടൊപ്പം അസാധാരണമായ കൂളിങ്ങും ലഭ്യമാക്കുമെന്ന് ടി സി എല്‍ കേരള ബിസിനസ്സ് ഹെഡ് ബെന്‍ഹര്‍ തോമസ് പറഞ്ഞു. 30 സെക്കന്‍ഡിനുള്ളില്‍ താപനില 27 ല്‍ നിന്ന് 18 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണിത്.ഗൂഗിള്‍ അസിസ്റ്റന്റ്, അലക്സാ, ടിസിഎല്‍ ഹോം ആപ്പ് എന്നിവ ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഹാന്‍ഡ്സ് ഫ്രീ നിയന്ത്രണം നല്‍കുന്നുണ്ട്, ബെന്‍ഹര്‍ തോമസ് പറഞ്ഞു.2,400 കോടി മുതല്‍ മുടക്കുള്ള തിരുപ്പതിയിലെ ടിസിഎല്‍ നിര്‍മാണ പ്ലാന്റിന് പ്രതിവര്‍ഷം 2255 ഇഞ്ച് ടിവി സ്‌ക്രീനുകള്‍ക്ക് എട്ട് ദശലക്ഷവും 3.58 ഇഞ്ച് മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് 30 മില്ല്യണും ഉല്‍പാദന ശേഷിയുമുണ്ട്. 8,000 ത്തിലധികം ആളുകള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ പ്ലാന്റ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it