Business

ടൈ കേരള കാര്‍ഷിക സംരംഭ സമ്മേളനം 31 ന് കോട്ടയത്ത്

ടൈക്കോണ്‍ കേരള സംരംഭക സമ്മേളനത്തിന് മുന്നോടിയായാണ് കാര്‍ഷിക സംരംഭ സമ്മേളനം നടക്കുന്നത്. കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ.ആര്‍ ചന്ദ്രബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും.കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം തേടുന്ന നൂതന സംരംഭക സാധ്യതകളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നതെന്ന് ടൈ കേരള പ്രസിഡന്റ് എം എസ് എ കുമാര്‍ പറഞ്ഞു

ടൈ കേരള കാര്‍ഷിക സംരംഭ സമ്മേളനം 31 ന് കോട്ടയത്ത്
X

കൊച്ചി: സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് ടൈ കേരള സംഘടിപ്പിക്കുന്ന 'അഗ്രി പ്രണര്‍ 'സമ്മേളനം ഓഗസ്റ്റ് 31 ന് കോട്ടയത്ത് ഹോട്ടല്‍ വിന്‍ഡ്സര്‍ കാസിലില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൈക്കോണ്‍ കേരള സംരംഭക സമ്മേളനത്തിന് മുന്നോടിയായാണ് കാര്‍ഷിക സംരംഭ സമ്മേളനം നടക്കുന്നത്. കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ.ആര്‍ ചന്ദ്രബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും.കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം തേടുന്ന നൂതന സംരംഭക സാധ്യതകളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നതെന്ന് ടൈ കേരള പ്രസിഡന്റ് എം എസ് എ കുമാര്‍ പറഞ്ഞു.

കാര്‍ഷിക ബിസിനസ്സ് ശൃംഖലയെ ഏകോപിപ്പിച്ച് സാങ്കേതികമായും അതിനൂതന വ്യാപാര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും മുന്നോട്ടു നയിക്കാനുള്ള പദ്ധതികളാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.സുസ്ഥിരമായ പുതിയ കാര്‍ഷിക മാതൃകകള്‍ ,ലാഭകരമായ കൃഷി, വിപണന സാധ്യതകള്‍ എന്നിവ സംബന്ധിച്ച് രാജ്യാന്തര വിദദ്ധര്‍ പാനല്‍ ചര്‍ച്ചകള്‍ നയിക്കുമെന്ന് എം എസ് എ കുമാര്‍ പറഞ്ഞു.കൃഷി ഒരു പൂര്‍ണ്ണ സംരംഭം എന്ന പ്രമേയത്തിലൂന്നിയാണ് അഗ്രി പ്രണര്‍ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം ചെയര്‍മാന്‍ ജോജോ ജോര്‍ജ് പറഞ്ഞു. കൃഷിയുടെ എല്ലാ വശങ്ങളും ഉള്‍കൊള്ളുന്ന സംയോജിത സംരംഭം എന്ന സമീപനമാണ് സമ്മേളനത്തിനുള്ളത്.നൂതന കാര്‍ഷിക രീതികളോടൊപ്പം മാനവവിഭവശേഷി, ധനകാര്യം, വിപണനം, ആശയ വിനിമയം, ഭക്ഷ്യ സംസ്‌കരണം എന്നിവ ഒത്തുചേരുന്ന മാതൃകകളാണിവയെന്നും ജോജോ ജോര്‍ജ് പറഞ്ഞു. സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷനായി https://tieconkerala.org ലോഗിന്‍ ചെയ്യുക. കൂടാതെ 04844015752, 4862559 , Email: info@tiekerala.org എന്നിവ വഴി ബന്ധപ്പെടാം.

Next Story

RELATED STORIES

Share it