- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആനക്കൊമ്പന് ജാവ പാരയായോ
തങ്ങളുടെ കുത്തക തകര്‍ക്കാന്‍ എതിരാളികള്‍ കച്ചമുറുക്കിയത് ക്യത്യമായി കമ്പനിക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ റിപോര്‍ട്ട് പറയുന്നത്.
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം തരംഗമായ ആനക്കൊമ്പന്‍മാര്‍ക്ക് 2018ല്‍ കാലിടറിയെന്ന് റിപോര്‍ട്ട്. ആഭ്യന്തര, വിദേശമാര്‍ക്കറ്റുകളില്‍ തരംഗമായ റോയല്‍ എന്‍ഫീല്‍ഡ് ഇരുചക്ര വാഹനങ്ങള്‍ക്ക് 2018 അവസാനിക്കുമ്പോള്‍ അത്ര ശുഭകരമല്ല കാര്യങ്ങളെന്നാണറിയുന്നത്.
തങ്ങളുടെ കുത്തക തകര്‍ക്കാന്‍ എതിരാളികള്‍ കച്ചമുറുക്കിയത് ക്യത്യമായി കമ്പനിക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ റിപോര്‍ട്ട് പറയുന്നത്. 2018 അവസാനിക്കുമ്പോള്‍ വിദേശത്തും സ്വദേശത്തുമായി 58,278 ഇരുചക്ര വാഹനങ്ങള്‍ മാത്രമേ വിപണിയിലെത്തിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് സാധിച്ചിട്ടുള്ളു. അതായത് കഴിഞ്ഞവര്‍ഷം കമ്പനി ഉല്‍പ്പാദിപ്പിച്ചതിലും 13ശതമാനം കുറവ്. 2017 അവസാനിക്കുമ്പോള്‍ കമ്പനി വിപണിയിലെത്തിച്ചത് 66,968 വാഹനങ്ങളായിരുന്നു. കഴിഞ്ഞവര്‍ഷം ആഭ്യന്തര വിപണിയില്‍ 65,367 ബൈക്കുകള്‍ ഇറങ്ങിയപ്പോള്‍ ഇത്തവണയത് 56,026 എണ്ണമായി ചുരുങ്ങി. സ്റ്റാന്‍ഡേര്‍ഡ് 350, ക്ലാസിക് 350 എന്നിവക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ടെങ്കിലും സ്റ്റാന്‍ഡേര്‍ഡ് 500, ക്ലാസിക് 500, ഹിമാലയന്‍ എന്നിവ മികച്ച രീതിയില്‍ മുന്നേറുന്നുണ്ട്.
പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് ഇന്ത്യയില്‍ കഴിഞ്ഞ നവംബറില്‍ അവതരിച്ച ജാവയുടെ വരവോടുകൂടിയാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതെന്ന സംസാരം ബൈക്ക് പ്രേമികള്‍ക്കിടയിലുണ്ട്. അമിതമായ മെയിന്റനന്‍സും കൊണ്ടുനടക്കാനുള്ള ചെലവും ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന പകരക്കാരനെത്തിയപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിനെ പിറകോട്ടടിപ്പിച്ചോ..ചോദ്യമിതാണ് ആനക്കൊമ്പന് പാരയാണോ ജാവ.
RELATED STORIES
നഴ്സിങ് വിദ്യാര്ത്ഥിനി അമ്മുവിന്റെ ആത്മഹത്യ: അന്വേഷണത്തിന്...
18 Nov 2024 10:29 AM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്ക്കെതിരെ...
18 Nov 2024 10:09 AM GMTനെയ്മറുടെ കരാര് അല് ഹിലാല് അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT'നിങ്ങള്ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന് കഴിയും';...
18 Nov 2024 7:57 AM GMTആര്എസ്എസ് വിരുദ്ധ പരാമര്ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMT