Economy

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായി

നിയമസഭയുടെ മേശപ്പുറത്തുവച്ച 2018ലെ സാമ്പത്തിക അവലോകന റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വളര്‍ച്ചാനിരക്ക് കൂടിയെങ്കിലും പ്രളയം വളര്‍ച്ചാനിരക്കിനെ ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക  വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായി
X
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 6.22 ശതമാനമായിരുന്നു. നിയമസഭയുടെ മേശപ്പുറത്തുവച്ച 2018ലെ സാമ്പത്തിക അവലോകന റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വളര്‍ച്ചാനിരക്ക് കൂടിയെങ്കിലും പ്രളയം വളര്‍ച്ചാനിരക്കിനെ ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേവല ദാരിദ്ര സൂചിക ഇപ്പോഴും താഴ്ന്നുതന്നെയാണ്. കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം 1,48,927 രൂപയായി. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണിത്.പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞു. 2017 മാര്‍ച്ചില്‍ 12.34 ശതമാനമായിരുന്നത് 11.55 ശതമാനമായി കുറഞ്ഞു. കേരളത്തിലെ ബാങ്കുകളില്‍ 4,45,401 കോടിയുടെ നിക്ഷപമാണുള്ളതെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it