Emedia

'ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം'; പേരിടല്‍ വിവാദത്തില്‍ കടുത്ത പ്രതികരണവുമായി ഹരീഷ് പേരടി

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാംപസിനാണ് ആര്‍എസ്എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേരിടാന്‍ തീരുമാനിച്ചത്.

ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം; പേരിടല്‍ വിവാദത്തില്‍ കടുത്ത പ്രതികരണവുമായി ഹരീഷ് പേരടി
X

കോഴിക്കോട്: തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാംപസിന് ആര്‍എസ്എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള നീക്കത്തിനെതിരേ കടുത്ത വിമര്‍ശനമഴിച്ചുവിട്ട് ചലച്ചിത്ര താരം ഹരീഷ് പേരടി.

'ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം...'; എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാംപസിനാണ് ആര്‍എസ്എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേരിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ ആണ് ഗോള്‍വാര്‍ക്കറുടെ പേര് പ്രഖ്യാപിച്ചത്.

ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്ഥാപനത്തിന്റെ പേര്.

കേരളത്തിലെ മുന്‍നിര ഗവേഷണ സ്ഥാപനത്തിന് വര്‍ഗീയത മാത്രം കൈമുതലാക്കിയ ഗോള്‍വാള്‍ക്കറിന്റെ പേരിടുന്നതിനെതിരേ സംസ്ഥാനത്തെ ഭരണ പക്ഷവും പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ, സാംസ്‌കാരിക നായകരും കടുത്ത പ്രതികരണമുയര്‍ത്തി മുന്നോട്ട് വന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it