Latest News

ദുരിതമനുഭവിക്കുന്നവര്‍ക്ക് കളിമണ്‍ തൊഴിലാളികളുടെ കൈത്താങ്ങ്‌

ദുരിതമനുഭവിക്കുന്നവര്‍ക്ക് കളിമണ്‍ തൊഴിലാളികളുടെ കൈത്താങ്ങ്‌
X

മാള: ഒരുപാട് ബുദ്ധിമുട്ടുകള്‍ നമുക്കുണ്ടെങ്കിലും നമുക്കും നല്‍കേണ്ടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊരു കൈത്താങ്ങ്‌. അന്നമനട കളിമണ്‍ വ്യവസായ സഹകരണ സംഘത്തില്‍ നിന്ന് വിരമിച്ചതിനു ശേഷവും ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ഏറ്റവും മുതിര്‍ന്ന എഴുപത്തിരണ്ടുകാരനായ ചിന്നപ്പന്‍ ചേട്ടന്റെ ചോദ്യത്തിനു മുമ്പില്‍ സംഘത്തില്‍ ജോലി ചെയ്യുന്ന 35 പേര്‍ക്കും ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളൂ. അതുപ്രകാരം മെയ് ദിനത്തില്‍ ജോലി ചെയ്ത് ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള ആഗ്രഹം, സംഘം പ്രസിഡന്റ് ഒ സി രവിയെ അവര്‍ അറിയിച്ചു. ഈ വിവരം അദ്ദേഹം എംഎല്‍എ വി ആര്‍ സുനില്‍കുമാറിനെ അറിയിച്ചു. അതുപ്രകാരം കളിമണ്‍ വ്യവസായ സംഘത്തില്‍ നേരിട്ടെത്തിയ എംഎല്‍എക്ക് സംഘം പ്രസിഡന്റ് ഒ സി രവി തൊഴിലാളികളുടെ സംഭാവന അടക്കം 18000 രൂപ കൈമാറി.

കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി കെ അരുണ്‍ സന്നിഹിതനായിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക കളിമണ്‍ സഹകരണ സംഘമാണിത്.

Next Story

RELATED STORIES

Share it