- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മറുനാടന്‍ മലയാളികളുടെ മടക്കം; മുംബൈ, ബംഗളൂരു യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കും

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കര്‍ണ്ണാടക, മഹരാഷ്ട്രാ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍, മുംബൈ, ബംഗളൂരു എന്നിവടങ്ങളില്‍ നിന്ന് ഓരോ ട്രെയിന്റെയും കേരളത്തിലേക്കുള്ള യാത്രചെലവ് വഹിക്കാമെന്ന് കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താനുള്ള ട്രെയിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതുസംബന്ധമായി എത്ര തുക ചെലുവുവരുമെന്ന് അറിയിച്ചാല്‍ എത്രയും വേഗം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും കര്‍ണ്ണാടക, മഹരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികളെ കെ.എസ്.ആര്‍.ടി ബസ്സില്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഒട്ടും വൈകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളും നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങളും ആതീവ ആശങ്കയിലും പ്രയാസത്തിലുമാണ്. ഇവരില്‍ നല്ലൊരു ശതമാനം പഠനാവശ്യത്തിന് പോയ വിദ്യാര്‍ത്ഥികളാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതും ഹോസ്റ്റലുകള്‍ പൂട്ടിയതും കൊണ്ട് ഇവര്‍ ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ ദുരിതത്തിലാണ്. സമാനമായ ദുരിതത്തിലാണ് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായിപ്പോയ ചെറുകിട കച്ചവടക്കാരും ദിവസവേതന തൊഴിലാളികളും. ഇവരെ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അയല്‍ സംസ്ഥാനത്തുള്ളവരെ ബസ്സുകളിലും ദീര്‍ഘദൂരത്തുള്ളവരെ ട്രെയിനുകളിലും നാട്ടിലെത്തിക്കാന്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
RELATED STORIES
സ്വര്ണവിലയില് നേരിയ കുറവ്; പവന് 70,040 രൂപ
14 April 2025 5:32 AM GMTപി വിജയനെതിരെ വ്യാജ മൊഴി നല്കിയ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ...
14 April 2025 5:17 AM GMTഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭര്ത്താവ് ആത്മഹത്യയ്ക്കു...
14 April 2025 4:49 AM GMTസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒബ്സര്വേഷന് ഹോമില് പതിനേഴുകാരന്...
14 April 2025 3:34 AM GMTവ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
14 April 2025 3:19 AM GMTബംഗളൂരുവില് യുവതിയെ കയറിപ്പിടിച്ചയാളെ കോഴിക്കോട് നിന്നും അറസ്റ്റ്...
14 April 2025 2:23 AM GMT