Latest News

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലിസ് തടഞ്ഞു.

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലിസ് തടഞ്ഞു.
X

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിവ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെട്ടത്. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ കമ്പനി മറുപടി നല്‍കിയില്ലെന്നും കലക്ടര്‍ പറഞ്ഞു.

ഇന്ന് രാവിലെ എട്ട് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈവേ അതോറിറ്റി അവിടെ എത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ടോള്‍ പിരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലിസ് തടസപ്പെടുത്തുകയായിരുന്നു. ഇതോടെ ടോള്‍ പിരിക്കുന്നതില്‍നിന്നും ഹൈവേ അതോറിറ്റി താല്‍ക്കാലികമായി പിന്‍വാങ്ങി.

കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതം തുകമുടയ്ക്കിയാണ് ബൈപ്പാസ് നിര്‍മിച്ചത്. അതിനാല്‍ ടോള്‍ പിരിക്കുന്നതിന് സംസ്ഥാനത്തിന്റെ കൂടി അനുമതി വേണം. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഇ ക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെയും ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു.




Next Story

RELATED STORIES

Share it