Latest News

ദുബയ് കെഎംസിസി യുഎഇ ദേശീയ ദിനാഘോഷ സമാപനം വെള്ളിയാഴ്ച

ദുബയ് കെഎംസിസി യുഎഇ ദേശീയ ദിനാഘോഷ സമാപനം വെള്ളിയാഴ്ച
X

ദുബയ്: ദുബയ് കെഎംസിസിയുടെ യുഎഇ ദേശീയ ദിനാഘോഷ പരിപാടികളുടെ സമാപനം ഡിസംബര്‍ 10ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അല്‍നാസര്‍ ലിഷര്‍ ലാന്റില്‍ നടക്കും. വ്യവസായ പ്രമുഖന്‍ പത്മശ്രീ എം.എ യൂസുഫലി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ്, ഓവര്‍സീസ് കെഎംസിസി ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം വാണിമേല്‍, അല്‍ഫര്‍ദാന്‍ ഗ്രൂപ് സിഇഒ ഹസന്‍ അല്‍ഫര്‍ദാന്‍, അറബ് പ്രമുഖര്‍, കേന്ദ്രസംസ്ഥാന കെഎംസിസി നേതാക്കള്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ഗായകരായ അന്‍സാര്‍, ആദില്‍ അത്തു, മുഹമ്മദ് 'പട്ടുറുമാല്‍', ഷാന്‍ ആലുക്കല്‍ (കലാഭവന്‍), ഫവാസ് ('കുട്ടി പട്ടുറുമാല്‍') തുടങ്ങിയ നിരവധി കലാകാരന്‍മാര്‍ വേദിയിലെത്തും. സമദ് കടമേരിയുടെ സംവിധാനത്തില്‍ 'നെല്ലറ ഇശല്‍ നൈറ്റു'ം കോല്‍ക്കളി, ദഫ് മുട്ട് ഉള്‍പ്പടെയുള്ള കലാപ്രദര്‍ശനങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സാമൂഹികവ്യാവസായിക പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

50ാം ദേശീയ ദിനാഘോഷത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന 50 ഇന പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തമാണുണ്ടായതെന്നും പോറ്റമ്മ നാടിന്റെ ദേശീയ സുവര്‍ണ ജൂബിലി ആഘോഷ സമാപന പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നുവെന്നും ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, സ്വാഗതസംഘം കോഓര്‍ഡിനേറ്റര്‍മാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം തുടങ്ങിയവര്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആര്‍ട്ട് ഗ്യാലറി, വിമന്‍സ് ഫെസ്റ്റ്, 'കേരളീയം', മെഗാ മെഡിക്കല്‍രക്തദാന ക്യാമ്പ്, നേതൃ സംഗമം, ഇന്റര്‍നാഷണല്‍ സെമിനാര്‍, സര്‍ഗോല്‍സവം, നേതൃസ്മൃതി, സ്‌പോര്‍ട്‌സ് മീറ്റ്, കഌനപ് ദി വേള്‍ഡ്, രക്തസാക്ഷി അനുസ്മരണം, വളണ്ടിയര്‍ മീറ്റ് തുടങ്ങിയവയാണ് 50 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തക മേളയായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ ഇത്തവണ ആദ്യമായി ദുബൈ കെഎംസിസിയുടെ സ്റ്റാള്‍ പ്രവര്‍ത്തിച്ചത് സാംസ്‌കാരിക രംഗത്ത് ഏറെ ശ്രദ്ധ നേടി.

അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ അറബ് പ്രമുഖരോടൊപ്പം പൊലീസ്, ആര്‍ടിഎ, മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍, ആരോഗ്യ മന്ത്രാലയം, സിഡിഎ തുടങ്ങിയ ഗവണ്‍മെന്റ് വിഭാഗങ്ങളിലെ മേധാവികളടക്കമുള്ളവരാണ് പങ്കെടുത്തത്. കോവിഡാനന്തരം ഏറ്റവും ജനകീയമായ ഈ പരിപാടികളിലുണ്ടായ വന്‍ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കെഎംസിസിയുടെ ചിട്ടയാര്‍ന്ന മികവുറ്റ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ പ്രതിനിധികള്‍ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

സമാപന പരിപാടികള്‍ നടക്കുന്ന അല്‍നാസര്‍ ലിഷര്‍ ലാന്റിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

ദുബൈ കെഎംസിസി ഭാാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, എന്‍.കെ ഇബ്രാഹിം, ഹസ്സന്‍ ചാലില്‍, കെ.പി.എ സലാം, ഇസ്മായില്‍ അരൂക്കുറ്റി, മുസ്തഫ വേങ്ങര, റഈസ് തലശ്ശേരി, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it