Latest News

ദുബയ് എമിഗ്രേഷന്‍ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

യുഎഇ പുതിയ വാരാന്ത്യത്തിലേക്ക് മാറുന്നതിന് അനുസൃതമായി ദുബയ് എമിഗ്രേഷന്‍ (ജിഡിആര്‍എഫ്എ) ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് സമയ ക്രമത്തിലായി രാവിലെ 7:30 മുതല്‍ വൈകിട്ട് 7 മണിവരെയാണ് ജിഡിആര്‍എഫ്എ ദുബയ് ഓഫീസുകളുടെ സേവനം ലഭ്യമാവുകയെന്ന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.

ദുബയ് എമിഗ്രേഷന്‍ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു
X

ദുബയ്:യുഎഇ പുതിയ വാരാന്ത്യത്തിലേക്ക് മാറുന്നതിന് അനുസൃതമായി ദുബയ് എമിഗ്രേഷന്‍ (ജിഡിആര്‍എഫ്എ) ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് സമയ ക്രമത്തിലായി രാവിലെ 7:30 മുതല്‍ വൈകിട്ട് 7 മണിവരെയാണ് ജിഡിആര്‍എഫ്എ ദുബയ് ഓഫീസുകളുടെ സേവനം ലഭ്യമാവുകയെന്ന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7:30 മുതല്‍ 3:30വരെയാണ് ആദ്യ സമയക്രമം. രാവിലെ 11മണി മുതല്‍ വൈകിട്ട് 7 മണിവരെയാണ് രണ്ടാം ഷിഫ്റ്റ്. എന്നാല്‍ വെള്ളിയാഴ്ച ആദ്യസമയം ക്രമം രാവിലെ 7:30 തുടങ്ങി 12 ന് അവസാനിക്കും.തുടര്‍ന്ന് ഉച്ചക്ക് 2:30 മുതല്‍ വൈകിട്ട് 7 വരെയാണ് ജിഡിആര്‍എഫ്എ പ്രധാന ഓഫീസ് സേവനം ലഭ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസിന് വാരാന്ത്യ അവധിയായിരിക്കും. കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ മേഖലയില്‍ ആഴ്!ചയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ ഈ വര്‍ഷം അത് നാലര ദിവസമായി കുറയും. ലോകത്തുതന്നെ ഇത്തരത്തില്‍ പ്രതിവാര പ്രവൃത്തി ദിനം അഞ്ച് ദിവസത്തില്‍ താഴെയാക്കി കുറയ്!ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ.ശനിയും ഞായറും അവധി ദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ സുഗമമാവും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ബഹുരാഷ്!ട്ര കമ്പനികള്‍ക്ക് കൂടുതല്‍ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും ഇതിലൂടെ കൈവരും.

വീസാ സംബന്ധമായ ജിഡിആര്‍എഫ്എ സേവനങ്ങള്‍ക്ക് വകുപ്പിന്റെ സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാ വീസാ സേവനങ്ങളും സ്മാര്‍ട്ട് ചാനലില്‍ ലഭ്യമാണ്.ദുബയിലെ എല്ലാം വിസാ സേവന നടപടികളുമായ ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 8005111 നമ്പറില്‍ ബന്ധപ്പെടണമെന്ന് അധിക്യതര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ യുഎഇ യ്ക്ക് പുറത്തുള്ള ആളുകള്‍ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

Next Story

RELATED STORIES

Share it