Latest News

'അയ്യോ! ഇനി ലീവ് തരല്ലേ';നമ്മുടെ കുട്ടികള്‍ പൊളിയാണെന്ന് വയനാട് കലക്ടര്‍

അയ്യോ! ഇനി ലീവ് തരല്ലേ;നമ്മുടെ കുട്ടികള്‍ പൊളിയാണെന്ന് വയനാട് കലക്ടര്‍
X
വയനാട്:'അയ്യോ! ഇനി ലീവ് തരല്ലേ'..തുടര്‍ച്ചയായി സ്‌ക്കൂളിന് അവധി പ്രഖ്യാപിച്ചതോടെ കലക്ടര്‍ക്ക് ഇ മെയില്‍ സന്ദേശം അയച്ച വിദ്യാര്‍ഥിനിക്കുള്ള മറുപടിയുമായി വയനാട് കലക്ടര്‍.നമ്മുടെ കുട്ടികള്‍ പൊളിയാണെന്നായിരുന്നു കലക്ടറുടെ മറുപടി.

വയനാട് ജില്ലാ കലക്ടര്‍ എ ഗീതയ്ക്കാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി സഫൂറ നൗഷാദിന്റെ മെയില്‍ സന്ദേശം കിട്ടിയത്. നാല് ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച്ച സ്‌ക്കൂളിന് അവധി വേണ്ടെന്നുമാണ് സന്ദേശത്തിലൂടെ വിദ്യാര്‍ഥിനി പറയുന്നത്.

കലക്ടര്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. നമ്മുടെ കുട്ടികള്‍ പൊളിയാണെന്നും അവരുടെ ലോകം വിശാലമാണെന്നും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

അയ്യോ ! ഇനി ലീവ് തരല്ലേ !!

ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.എത്ര തെളിമയാണ് ഈ സന്ദേശത്തിന് !!മിടുക്കരാണ് നമ്മുടെ മക്കള്‍.അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍.ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്.അഭിമാനിക്കാം വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്.

Next Story

RELATED STORIES

Share it