- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍ മേള 10ന്
കോഴിക്കോട്: കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തി വരുന്ന തൊഴില്‍ മേളകളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി 10ന് പ്രൊവിഡന്‍സ് വിമന്‍സ് കോളജില്‍ തൊഴില്‍ മേള നടത്തും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് മേള നടത്തുക.
കേരള നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടന്ന തൊഴില്‍ മേളയോടെ തുടക്കമായിരുന്നു. 2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്)എന്ന
പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെ ടുക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള
തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജി സ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും നല്‍കും. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് പ്രവേശനം.
ഐടി , എഞ്ചിനീയറിംഗ് , ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോ മൊബൈല്‍ , മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭാസസ്ഥാ പനങ്ങള്‍ , ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് ,മീഡിയ,
സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് , ഷിപ്പിംഗ്, അഡ്മി നിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് , റ്റാക്‌സ് മുതലായവയില്‍ 30ല്‍ അധികം കമ്പനികളിലായി
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില് രജിസ്റ്റര്‍ ചെയ്യാം. എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്ന് കൂടുതല്‍ അറിയാന്‍ https://youtu.be/HzbhfFUX_Mo എന്ന വീഡിയോ കാണുക. വിവരങ്ങള്‍ക്ക് 0471 2737881.
RELATED STORIES
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; ജാമ്യം തേടി അല്ലു...
27 Dec 2024 7:39 AM GMTമന്മോഹന് സിങിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം; സംസ്കാരം നാളെ
27 Dec 2024 5:37 AM GMTമന്മോഹന് സിങിന്റെ വേര്‍പാട് ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടം: സി പി എ ...
27 Dec 2024 5:19 AM GMTമന്മോഹന് സിങ് രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് മഹത്തായ സംഭാവനകള്‍ ...
27 Dec 2024 5:09 AM GMTമുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMT