Latest News

24 മണിക്കൂറിനുള്ളില്‍ 1,000 കൊവിഡ് രോഗികള്‍: ഇറ്റലിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം മെയ് മാസത്തിനുശേഷം വീണ്ടും ഉയരുന്നു

24 മണിക്കൂറിനുള്ളില്‍ 1,000 കൊവിഡ് രോഗികള്‍: ഇറ്റലിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം മെയ് മാസത്തിനുശേഷം വീണ്ടും ഉയരുന്നു
X

റോം: ഇറ്റലിയില്‍ ആശങ്ക പരത്തിക്കൊണ്ട് കൊവിഡ് വ്യാപനത്തിന്റെ പുതിയ തരംഗം. കഴിഞ്ഞ മെയ് മാസത്തിനു ശേഷം ഇറ്റലിയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ഇന്നലെ തുടങ്ങിയ ഈ പ്രവണത ഇന്നും കണ്ടതോടെയാണ് ഇതൊരു പുതിയ രോഗതരംഗത്തിന്റെ ആരംഭമാണോ എന്ന സംശയം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1071 ആയിരുന്നു. അതിനു തൊട്ടുമുന്നുള്ള ദിവസം അത് 947 ആയിരുന്നു.

മെയ് 12നാണ് അവസാനം രോഗികളുടെ എണ്ണം ആയിരം കടന്നത്. അന്ന് അത് 1,402 ആയിരുന്നു.

കഴിഞ്ഞ ദിവസം 3 കൊവിഡ് രോഗികള്‍ കൂടി ഇറ്റലിയില്‍ മരിച്ചിരുന്നു. വെള്ളിയാഴ്ച മരണസംഖ്യ 9 ആയിരുന്നു. ഇന്ന് 243 പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it