- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുക്രെയ്‌നില്‍ നിന്ന് ഇതുവരെ എത്തിയത് 187 മലയാളി വിദ്യാര്‍ത്ഥികള്‍; സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; യുക്രെയ്‌നില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അടുത്ത ദിവസം തന്നെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യവകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും ഒക്കെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇതിനകം 187 മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ തിരിച്ചെത്തുന്നവരെ ഡെല്‍ഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കേരള ഹൗസില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച് ലെയ്‌സണ്‍ ഓഫിസറുടെ ചുമതലയും നല്‍കി.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രെയ്‌നിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും രാപകല്‍ ഇല്ലാതെ പരിശ്രമിച്ചു വരികയാണ്. ഈ ഘട്ടത്തില്‍ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടര്‍ത്താതെ ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഈയൊരു ഘട്ടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. അവിടെ അകപ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും ധൈര്യം പകരാന്‍ കഴിയണം. പരമാവധി സംയമനത്തോടെ ഈ ഘട്ടത്തെ അഭിമുഖീകരിക്കുക എന്നതാണ് ചെയ്യേണ്ടത്.
ഇനിയും റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ukraineregistration.norkaroots.org എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക റൂട്ട്‌സിന്റെ 1 800 425 3939 എന്ന നമ്പരില്‍ എപ്പോഴും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും ആ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുണ്ട്. അവിടെ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ വിദേശകാര്യ വകുപ്പിനെയും യുെ്രെകയിനിലെ ഇന്ത്യന്‍ എംബസിയെയും അറിയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT