- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 6.64 കോടി അനുവദിച്ചു
6623 അങ്കണവാടികള്‍ക്ക് 10,000 രൂപ വീതവും 26 മിനി അങ്കണവാടികള്‍ക്ക് 7,000 രൂപ വീതവുമാണ് അനുവദിച്ചത്.
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 6623 അങ്കണവാടികള്‍ക്കും 26 മിനി അങ്കണവാടികള്‍ക്കും ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വാങ്ങുന്നതിന് 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 6623 അങ്കണവാടികള്‍ക്ക് 10,000 രൂപ വീതവും 26 മിനി അങ്കണവാടികള്‍ക്ക് 7,000 രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇതില്‍ 6040 ആനുപാതത്തിലാണ് സംസ്ഥാന വിഹിതം അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്താമാക്കി.
സംസ്ഥാനത്ത് കൊവിഡ്19 രോഗബാധയുണ്ടായ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പ് വലിയ സേവനമാണ് നല്‍കിയത്. അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐസിഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കി. സംസ്ഥാനത്തെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതുകൂടാതെ 3 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 2 ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ചു. അങ്കണവാടികള്‍ അടച്ച സാഹചര്യത്തില്‍ 66,000ത്തോളം അങ്കണവാടി ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. കോവിഡ് കാലയളവില്‍ ഇതുവരെ സംസ്ഥാനത്തെ 45 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് ക്ഷേമം ഉറപ്പ് വരുത്തി.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT