Latest News

സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യം ബ്രിട്ടീഷ് ഭരണത്തിനു സമാനം : അബ്ദുല്‍ മജീദ് ഫൈസി

സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യം ബ്രിട്ടീഷ് ഭരണത്തിനു സമാനം : അബ്ദുല്‍ മജീദ് ഫൈസി
X

കല്ല്യാശ്ശേരി : 75ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ ഇന്നും അശാന്തിയുടെയും അസമാധാനത്തിന്റെയും അടിമത്ത വായുവാണ് ശ്വസിച്ചുകൊണ്ടിരിക്കുന്നത് എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. ഈ വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ അവസരം ഉണ്ടാക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ എന്നുപറയുന്ന മുഴുവന്‍ മതേതര രാഷ്ട്രീയ കക്ഷികളും പരാജയപ്പെട്ടതിന്റെ പരിണിതഫലമാണ് ഇന്ന് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരിതാവസ്ഥക്ക് മുഖ്യ കാരണം എന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ കല്യാശ്ശേരി മണ്ഡലം പ്രതിനിധി സഭ മടക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന്റെ സര്‍വ്വതും നശിപ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളെ രാജ്യത്ത് നിന്നും തുരത്തി ഓടിക്കുക എന്ന ദൗത്യമാണ് എസ്ഡിപിഐ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ജനലക്ഷങ്ങള്‍ അത് തിരിച്ചറിഞ്ഞു പാര്‍ട്ടിയോടൊപ്പം അണിനിരക്കുന്നുണ്ട് എന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.


കല്ല്യാശ്ശേരി മണ്ഡലത്തിലെ 2021-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഹാരിസ് മടക്കര, ജനറല്‍ സെക്രട്ടറി ത്വല്‍ഹത്ത് തങ്ങള്‍ കണ്ണപുരം, വൈസ് പ്രസിഡണ്ട് കെ മൊയ്തു , ജോയിന്‍ സെക്രട്ടറി കെ കാസിം , ഖജാന്‍ജി ബി പി ഷമീര്‍ എന്നിവരെ പ്രതിനിധിസഭ തെരഞ്ഞെടുത്തു.


പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പോസിറ്റീവ് പൊളിറ്റിക്‌സ് വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലാ കമ്മിറ്റി അംഗം ആഷിക് അമീന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.




Next Story

RELATED STORIES

Share it