Latest News

നാല് യുവതികളുടെ ഭര്‍ത്താവായി നടിക്കവേ അഞ്ചാമതൊരു ബന്ധം കൂടി; വര്‍ക്കലയില്‍ വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍

നാല് യുവതികളുടെ ഭര്‍ത്താവായി നടിക്കവേ അഞ്ചാമതൊരു ബന്ധം കൂടി; വര്‍ക്കലയില്‍ വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍
X

വര്‍ക്കല: വിവാഹ തട്ടിപ്പ് നടത്തി സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ് ബാബുവിനെയാണ് വര്‍ക്കല പോലിസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭര്‍ത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂര്‍ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞത് മുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതും സംഭവം പുറംലോകം അറിഞ്ഞതും.

സംഭവത്തെ കുറിച്ച് വര്‍ക്കല പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ്. പ്രതിയുടെ വിവാഹ തട്ടിപ്പില്‍ നിരവധി യുവതികള്‍ സമാനമായി ഇരയായിട്ടുണ്ടെന്നും, ഒരു വിവാഹവും നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നുള്ള വസ്തുതയു പോലിസ് മനസിലാക്കിയത്.

തുടര്‍ന്ന് പൊലീസ് പ്രതിയുടെ വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിനിരയായ യുവതികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. 20 പവനോളം സ്വര്‍ണ്ണാഭരണങ്ങളും 8 ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോള്‍ വര്‍ക്കല പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശ്വാസവഞ്ചന, ബലാല്‍സംഗം, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്.

Next Story

RELATED STORIES

Share it