Latest News

കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവ് മരിച്ചു

ജോലി കഴിഞ്ഞ് കോണ്‍ക്രീറ്റ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു

കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവ് മരിച്ചു
X

കൊച്ചി: ആലുവയില്‍ കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവ് മരിച്ചു. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി പ്രദീപ് (45) ആണ് മരിച്ചത്. ആലുവ മുപ്പത്തടത്ത് ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് കോണ്‍ക്രീറ്റ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു.

യന്ത്രം ഓഫ് ചെയ്യാതെയായുരുന്നു വൃത്തിയാക്കാന്‍ ശ്രമിച്ചത്. ഉടന്‍ യന്ത്രം നിര്‍ത്തി ആളെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it