Latest News

എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു
X

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യല്‍. ആഡംബര വീട് നിര്‍മാണം ഉള്‍പ്പെടെയുള്ളവയുടെ രേഖകള്‍ അജിത് കുമാര്‍ വിജിലന്‍സിനു കൈമാറി.

പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ ഡിജിപി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപോര്‍ട്ട് സമര്‍പ്പിക്കും.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത്.ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിറകെ എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

Next Story

RELATED STORIES

Share it