Latest News

400 താലിബാന്‍കാരെ മോചിപ്പിക്കണമെന്ന് അഫ്ഗാന്‍ പൗരമുഖ്യന്മാരുടെ ഉന്നത ആലോചനാസഭ

400 താലിബാന്‍കാരെ മോചിപ്പിക്കണമെന്ന് അഫ്ഗാന്‍ പൗരമുഖ്യന്മാരുടെ ഉന്നത ആലോചനാസഭ
X

കാബൂള്‍: അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ തടവില്‍ അവശേഷിക്കുന്ന 400 താലിബാന്‍ തടവുകാരെ കൂടി മോചിപ്പിക്കാന്‍ ലോയ ജിര്‍ഗ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പൗരമുഖ്യരുടെ ഉന്നത ആലോചനസഭയാണ് ലോയ ജിര്‍ഗ.

തലസ്ഥാനനഗരമായ കാബൂളില്‍ ചേര്‍ന്ന മഹാസമ്മേളനത്തിന്റെ രണ്ടാം നാളില്‍ ഭൂരിപക്ഷം പ്രതിനിധികളും താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെതന്ന് നാഷനല്‍ റീ കണ്‍സലിയേഷന്‍ സുപ്രിം കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ലാഹ് അബ്ദുല്ലാഹ് പറഞ്ഞു.

അഫ്ഗാന്‍ സര്‍ക്കാരിന്റെ തടവില്‍ കഴിയുന്ന താലിബാന്‍ തടവുകാരുടെ മോചനമാണ് സര്‍ക്കാരും താലിബാനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ കാര്യമായ തടസമാകുന്നത്. ലോയ ജിര്‍ഗയുടെ തീരുമാനം അപ്രധാനം എന്ന നിലയിലാണ് താലിബാന്‍ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it