Latest News

മോദിയെ കണ്ടതോടെ ബിജെപിയുമായുള്ള അകല്‍ച്ച മാറി;സമദൂരം തുടരുമെന്ന് യാക്കോബായ സഭ

എല്ലാവരുടെയും സഹായം സഭയ്ക്ക് ആവശ്യമുണ്ട്. ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി

മോദിയെ കണ്ടതോടെ ബിജെപിയുമായുള്ള അകല്‍ച്ച മാറി;സമദൂരം തുടരുമെന്ന് യാക്കോബായ സഭ
X
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂരം തുടരുമെന്ന് നയമെന്ന് ആവര്‍ത്തിച്ച് യാക്കോബായ സഭ. ബിജെപിയുമായി നേരത്തെ അകല്‍ച്ചയുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയോടെ അത് മാറിയെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പളളി തര്‍ക്കത്തില്‍ ബിജെപിയില്‍ നിന്ന് ഉറപ്പുകള്‍ ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


സഭയെ സംബന്ധിച്ച് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. എല്ലാവരുടെയും സഹായം സഭയ്ക്ക് ആവശ്യമുണ്ട്. ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി. സെമിത്തേരി ബില്‍ കൊണ്ടുവന്നതിന് ഇടതു സര്‍ക്കാരിനോട് നന്ദിയുണ്ട്. ഇതിന്റെ പ്രതിഫലനമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടായത്. സഭാ തര്‍ക്കം പരിഹരിക്കുമെന്ന യുഡിഎഫ് പ്രകടന പത്രിക സ്വാഗതം ചെയ്യുന്നു. പള്ളി തര്‍ക്കവിഷയത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സഭയുടെ സമരം സര്‍ക്കാരിന് എതിരല്ലായിരുന്നുവെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.




Next Story

RELATED STORIES

Share it