- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരം: ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ല; നിലപാട് വ്യക്തമാക്കി സച്ചിന്‍
മുംബൈ: കര്‍ഷക സമരത്തെ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ഷക സമരത്തില്‍ നിലപാട് വ്യക്തമാക്കി സച്ചിന്‍ രംഗത്തുവരുന്നത് ഇതാദ്യമാണ്. പുറത്തുളളവര്‍ കാണികള്‍ മാത്രമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യക്കറിയാമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ ഐക്യപ്പെട്ടുനില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകപ്രശസ്തരായ സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വീറ്റുമായി സച്ചിന്റെ വരവ്.
പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു.
സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരും രംഗത്തുവന്നിരുന്നു. രാജ്യത്തെ ഏതാനും ചിലര്‍ മാത്രമാണ് സമരത്തിലുളളതെന്നും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് പലരും ഇടപെടുന്നതെന്നും പ്രതിരോധ മന്ത്രാലയം വിമര്‍ശിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രസ്താവനയുമായി അമിത് ഷായും രംഗത്തുവന്നിരുന്നു.
India's sovereignty cannot be compromised. External forces can be spectators but not participants.
— Sachin Tendulkar (@sachin_rt) February 3, 2021
Indians know India and should decide for India. Let's remain united as a nation.#IndiaTogether #IndiaAgainstPropaganda
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT