Latest News

എകെജി സെന്റര്‍ ആക്രമണം; ജിതിന്റെ ജാമ്യാപേക്ഷ തള്ളി

എകെജി സെന്റര്‍ ആക്രമണം; ജിതിന്റെ ജാമ്യാപേക്ഷ തള്ളി
X

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് ഹരജി തള്ളിയത്. പ്രതി കരുതിക്കൂട്ടിയുള്ള കൃത്യമാണ് ചെയ്തതെന്നും എകെജി സെന്ററിലേക്ക് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജിതിന്‍ ഏഴുകേസുകളില്‍ പ്രതിയാണ്.

നിരോധിത വസ്തു ഉപയോഗിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫിസിലേക്ക് ആക്രമണം നടത്തുക, അതിലൂടെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുക എന്നീ ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതിനാല്‍, ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, കേസ് രാഷ്ട്രീയനാടകമാണെന്ന നിലപാട് ആവര്‍ത്തിച്ച പ്രതിഭാഗം, ഉപാധികളോട് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒക്ടോബര്‍ നാല് വരെയാണ് ജിതിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതി ജിതിനെ കഴിഞ്ഞദിവസം എ.കെ.ജി സെന്ററിലെത്തിച്ച് തെളിവെടുത്തിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്.

Next Story

RELATED STORIES

Share it