- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ ചാരായവും 1200 ലിറ്റര്‍ വാഷും കണ്ടെത്തി.ഓണം സ്‌പെഷ്യല്‍ െ്രെഡവിനോടനുബന്ധിച്ച് പാലക്കാട് അസി.എക്‌സൈസ് കമ്മീഷണല്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും പിടികൂടിയത്.പുലര്‍ച്ചെ മൂന്ന് മണിയോടെ കക്കുപ്പടി ഊരിന് സമീപം ഭവാനിപുഴയുടെ തീരത്ത് കുറ്റിക്കാട്ടില്‍ നിന്നാണ് വെള്ളം ചേര്‍ക്കാത്ത ദം ചാരായം കണ്ടെത്തിയത്.ഷോളയൂര്‍ ഗോഞ്ചിയൂര്‍ ഊരിനടുത്ത് എഴുത്തുകാല്‍ പാറയ്ക്ക് സമീപത്ത് നിന്നാണ് ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.
മണ്ണാര്‍ക്കാട് മേഖലയില്‍ വിദേശമദ്യവില്‍പ്പന ശാല അടച്ചിട്ടിരിക്കുന്നതിനാല്‍ അട്ടപ്പാടിയില്‍ നിലവില്‍ ചാരായത്തിന് വന്‍ ഡിമാന്‍ഡുണ്ട്.ലിറ്ററിന് 1400 രൂപ വരെ വിലയുള്ളതായാണ് എക്‌സൈസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.രാത്രി വനത്തില്‍ നിന്നും വാറ്റിയ ചാരായം മൊത്ത വില്‍പ്പന ലക്ഷ്യമാക്കി ഊരിന് സമീപത്തേക്ക് എത്തിച്ചതായിരിക്കാമെന്നാണ് എക്‌സൈസ് കരുതുന്നത്.സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.കേസ് രേഖകളും തൊണ്ടിമുതലും തുടരന്വേഷണത്തിനായി അഗളി എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി.
പ്രിവിന്റീവ് ഓഫീസര്‍ ജി പ്രഭ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ്,ശ്രീകുമാര്‍,അഷ്‌റഫലി,അലി അസ്‌കര്‍,വിപിന്‍ദാസ്,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഭുവനേശ്വരി െ്രെഡവര്‍മാരായ കണ്ണദാസ്,രാധാകൃഷ്ണന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു
RELATED STORIES
റഷ്യയുടെ കരാര്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ജെയിന് കുര്യനെ...
24 April 2025 2:13 AM GMTപഹല്‍ഗാം ആക്രമണം; ഇന്ന് സര്‍വകക്ഷിയോഗം
24 April 2025 1:56 AM GMTകോടാലി കൊണ്ട് അമ്മയുടെ കൈയ്യും കാലും അടിച്ചൊടിച്ച മകന് അറസ്റ്റില്‍
24 April 2025 1:36 AM GMTരണ്ടുമാസം മുമ്പ് മതിലില്‍ മൂത്രമൊഴിച്ചെന്ന്; ദലിത് യുവാവിനെ...
24 April 2025 1:19 AM GMTപെഹല്‍ഗാം ആക്രമണം: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മൂന്നു...
24 April 2025 12:38 AM GMTമരക്കൊമ്പ് തുടയില്‍ കുത്തിക്കയറി തൊഴിലാളി മരിച്ചു; മരത്തിനു മുകളില്‍...
23 April 2025 5:49 PM GMT