Latest News

അമ്മു സജീവിന്റെ മരണം: പ്രിന്‍സിപ്പലിനു സ്ഥലം മാറ്റം, വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അമ്മു സജീവിന്റെ മരണം: പ്രിന്‍സിപ്പലിനു സ്ഥലം മാറ്റം, വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
X

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. സീതത്തോട് കോളജ് പ്രിന്‍സിപ്പല്‍ തുഷാരയെ ചുട്ടിപ്പാറ നഴ്‌സിങ് കോളജിലേക്കു മാറ്റി നിയമിച്ചു. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ മൂന്നു വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ മൂന്നു പേരും ജാമ്യത്തിലാണുള്ളത്. അതേസമയം, ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെ അമ്മുവിന്റെ പിതാവ് സജീവ് പൊലീസില്‍ പരാതി നല്‍കി. ലോഗ് ബുക്ക് കാണാതായെന്നു പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്നാണു പരാതിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it