- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്രത്തിന്റെ പുരസ്‌ക്കാരം
കേരള സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് 'അനസ്യൂതയാത്ര കൊച്ചി'.
തിരുവനന്തപുരം: 'അനസ്യൂതയാത്ര കൊച്ചി' എന്ന പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ ആരംഭിച്ച 'സ്മാര്‍ട്ട് ബസ് പദ്ധതി'ക്ക് കേന്ദ്ര നഗരഭവന മന്ത്രാലയം വര്‍ഷം തോറും നടത്തി വരുന്ന അര്‍ബര്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫ്രണ്‍സില്‍ മികച്ച നഗര ബസ് സേവന പദ്ധതിയ്ക്കുള്ള പുരസ്‌ക്കാരം. വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന പൊതുഗതാഗത സംരഭങ്ങളില്‍ സ്തുത്യര്‍ഹ സംരഭം എന്ന നിലയിലാണ് അവാര്‍ഡ്. കേരള സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് 'അനസ്യൂതയാത്ര കൊച്ചി'.
2017ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ 1000 ത്തോളം ബസ്സുകളെ സേവന മേഖല തിരിച്ച് ഏഴ് ബസ് കമ്പനികളാക്കി. ഇവയില്‍ പൊതുജനോപകാരപ്രദമായ സംവിധാനമൊരുക്കി എല്ലാ ബസ്സുകളിലും ജി.പി.എസ് അധിഷ്ഠിത വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനമൊരുക്കി. യാത്രാ ആസുത്രണ ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കി. കൂടാതെ എല്ലാ യാത്രയ്ക്കും ഒരേ യാത്രാക്കാര്‍ഡ് എന്ന നിലയില്‍ കൊച്ചി മെട്രോയില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ബസ്സുകളിലേക്കും വ്യാപിപ്പിച്ചു. നിലവില്‍ കൊച്ചിയിലെ 150 ബസ്സുകളില്‍ കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം സ്വീകരിക്കുന്നു.
യാത്രികര്‍ക്ക് തല്‍സമയ വാര്‍ത്തകളും റോഡ് സുരക്ഷ അറിയിപ്പുകളും യാത്രാവിവരണങ്ങളും നല്‍കുന്നതിനായി ബസ്സുകളില്‍ സക്രീനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബസ്സിനുള്ളിലും പുറത്തും ഓരോ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ച് സുരക്ഷാ സംവിധാനവും ശക്തമാക്കി. ബസ് യാത്രയുടെ മുഴുവന്‍ വിവരങ്ങളും ബസ് ഉടമസ്ഥനും പോലീസിനും തല്‍സമയം ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കുന്ന ബസ് യാത്രികര്‍ക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും. കൂടാതെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഈ ബസ്സുകളില്‍ വനിതാ പരിശോധകരെ നിയമിക്കുകയും ചെയ്തതോടെ ബസ് യാത്ര സുഗമവും സുരക്ഷിതവുമാണെന്ന് യാത്രികര്‍ തന്നെ ബോധ്യപ്പെടുത്തുന്നു.
ഈ സംവിധാനം കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ മുഴുവന്‍ ബസ്സുകളിലേക്കും ബോട്ടുകളിലേക്കും ഓട്ടോറിക്ഷകളിലേക്കും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സര്‍ക്കാറിനോ ബസ്സുടമയ്‌ക്കോ യാതൊരുവിധ അധിക സാമ്പത്തിക ചിലവും ഇല്ലാതെയാണ് ഇത് നടപ്പാക്കുക. കൊച്ചി വണ്‍ കാര്‍ഡ് നടപ്പാക്കിയ ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെ പേ ക്രാഫ്റ്റ്, ടെക്‌നോവിയ സൊലൂഷന്‍സ് എന്നിവ വഴിയാണ് ഈ സംവിധാനം ബസ്സില്‍ നടപ്പില്‍ വരുത്തുന്നത്.
കൊച്ചിയില്‍ യാത്രികര്‍ക്ക് പുത്തന്‍ യാത്രാ അനുഭവം നല്‍കി സ്വകാര്യ വാഹനമുപേക്ഷിച്ച് പൊതുഗതാഗതത്തിലേക്ക് യാത്ര മാറ്റുവാനുള്ള പ്രേരണയായി ആരംഭിച്ച് വിജയം വരിച്ച ഈ ബാങ്ക് അധിഷ്ടത സംവിധാനം കേരളത്തിലെ മുഴുവന്‍ ബസ്സുകളിലും ബോട്ടുകളിലും ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 2019 നവംബര്‍ 17ന് ലക്‌നൗവില്‍ വെച്ച് നടക്കുന്ന അര്‍ബണ്‍ മൊബിലിറ്റി കോണ്‍ഫ്രറന്‍സിന്റെ സമാപന സമ്മേളത്തില്‍ വെച്ച് കേരള ഗതാഗത വകുപ്പുമന്ത്രി ശ്രീ. എ.കെ.ശശീന്ദ്രന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.
RELATED STORIES
ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMT