Latest News

ത്രിപുരയിലെ മുസ് ലിം വിരുദ്ധ കലാപം: വെള്ളിയാഴ്ച മുംബൈയില്‍ ബന്ദിന് ആഹ്വാനം നല്‍കി റാസ അക്കാദമി

ത്രിപുരയിലെ മുസ് ലിം വിരുദ്ധ കലാപം: വെള്ളിയാഴ്ച മുംബൈയില്‍ ബന്ദിന് ആഹ്വാനം നല്‍കി റാസ അക്കാദമി
X

മുംബൈ: ത്രിപുരയില്‍ മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വര്‍ഗീയ ആക്രമണത്തിലും മുസ് ലിം വിരുദ്ധ പരാര്‍ശത്തിലും പ്രതിഷേധിച്ച് റാസ ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ റാസ അക്കാദമി നവംബര്‍ 12 വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം നല്‍കി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ത്രിപുരയില്‍ നടന്ന പ്രകടനത്തില്‍ പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയതും പള്ളികളും സ്ഥാപനങ്ങളും ആക്രമിച്ചതിനുമെതിരേയാണ് ബന്ദ് പ്രഖ്യാപിച്ചത്.

പ്രവാചകനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ വെള്ളിയാഴ്ച കച്ചവടസ്ഥാനങ്ങള്‍ അടച്ചിട്ട് സമരത്തില്‍ പങ്കുകൊള്ളാന്‍ റാസ അക്കാദമി അഭ്യര്‍ത്ഥിച്ചു.

ത്രിപുരയില്‍ ഹിന്ദുക്കളെ ആക്രമിച്ചവര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് റാസ അക്കാദമി നേരത്തെ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ഹിന്ദുത്വ സംഘങ്ങള്‍ക്കെതിരേ പോലിസ് ചെറുവിരലനക്കിയില്ലെന്നും പകരം ആക്രമണങ്ങളില്‍ പ്രതിഷേധിച്ചവരെയും പുരോഹിതരെയുമാണ് അറസ്റ്റ് ചെയ്തതെന്നും അക്കാദമി കുറ്റപ്പെടുത്തി.

ത്രിപുരയില്‍ ആക്രമിക്കപ്പെട്ടവരെ സന്ദര്‍ശിച്ച നാല് മുസ് ലിം പുരോഹിതരെ ത്രിപുര പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ ത്രഹ്രീക് ഇ ഫറൂഖ് ഇ ഇസ് ലാം സംഘടനയില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്.

അതിനു ശേഷം സംഘര്‍ഷത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തിയ മുകേഷ് കുമാര്‍, അന്‍സാര്‍ ഇന്‍ഡോരി തുടങ്ങി രണ്ട് പിയുസിഎല്‍ അഭിഭാഷകര്‍ക്കെതിരേയും കേസെടുത്തു.

Next Story

RELATED STORIES

Share it