Latest News

അന്‍വറിന്റെ ഡിഎംകെ വയനാട്ടില്‍ മല്‍സരിക്കില്ല; പാലക്കാട് മിന്‍ഹാജ്, ചേലക്കരയില്‍ എന്‍ കെ സുധീര്‍

പാലക്കാട് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജും ചേലക്കരയില്‍ മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറും മല്‍സരിക്കും

അന്‍വറിന്റെ ഡിഎംകെ വയനാട്ടില്‍ മല്‍സരിക്കില്ല; പാലക്കാട് മിന്‍ഹാജ്, ചേലക്കരയില്‍ എന്‍ കെ സുധീര്‍
X

പാലക്കാട്: നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പി വി അന്‍വര്‍ എംഎല്‍എ. പാലക്കാട് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജും ചേലക്കരയില്‍ മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറും മല്‍സരിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പി വി അന്‍വര്‍ നീക്കം നടത്തിയിരുന്നു. സരിനുമായി കൂടിക്കാഴ്ച നടത്തി അന്‍വര്‍ സരിനെ മത്സരിപ്പിക്കാനുള്ള താത്പര്യം അറിയിച്ചു. എന്നാല്‍ ഡിഎംകെയുമായി ചേരാന്‍ സരിന്‍ തയ്യാറായില്ല. ചേലക്കരയില്‍ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് എന്‍ കെ സുധീര്‍ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു.




Next Story

RELATED STORIES

Share it