- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാക്ഷരതാ മിഷന്റെ ഭാഷാ പഠന കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ശാസ്ത്രീയമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അച്ഛീ ഹിന്ദി' എന്നീ നാല് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 28 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്. എട്ടാംക്ലാസ് പൂർത്തിയാക്കിയ 17 വയസുള്ളവർക്ക് കോഴ്സുകളിൽ ചേരാം. ഔപചാരിക തലത്തിൽ എട്ട് മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും കോഴ്സിൽ ചേരാം. ഇവർക്ക് പ്രായപരിധി ബാധകമല്ല. സാക്ഷരതാമിഷന്റെ പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളിൽ പഠിക്കുന്നവർക്കും ഔപചാരിക തലത്തിൽ എട്ടാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വരെ പഠിക്കുന്ന വിദ്യാർഥികൾക്കും രജിസ്ട്രേഷൻ ഫീസ്, കോഴ്സ് ഫീസ് ഇനങ്ങളിൽ 2000 രൂപ അടച്ചാൽ മതി.
ഒരു സ്‌കൂളിലെ 20 പേർ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ സ്‌കൂളിൽ സമ്പർക്കപഠനകേന്ദ്രം അനുവദിക്കും. അധ്യാപകർ, രക്ഷിതാക്കൾ, അനധ്യാപകർ എന്നിവർക്കും കോഴ്സിൽ രജിസ്റ്റർ ചെയ്യാം. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്. നിലവിൽ സാക്ഷരതാമിഷന്റെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ശനിയാഴ്ച മാത്രമായിരിക്കും സമ്പർക്കപഠന ക്ലാസ്. അപേക്ഷയും രജിസ്ട്രേഷൻ ഫോമും www.literacymissionkerala.org യിൽ ലഭിക്കും. ഫോൺ: 0471- 2472253, 2472254.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT