Latest News

ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ ഏജന്റിനെ പോലെ: വിഡി സതീശന്‍

പ്രതിപക്ഷത്തിന്റെ ബിജെപി- ഇടതു സര്‍ക്കാര്‍ ഒത്തുകളി എന്ന ആരോപണത്തെ മറികടക്കാനാണ് ബിജെപി നേതാവിന്റെ നിയമനത്തില്‍ അതൃപ്തി കുറിപ്പെഴുതിയത്

ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ ഏജന്റിനെ പോലെ: വിഡി സതീശന്‍
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറിന്റെ ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സര്‍ക്കാരുമായി ഗവര്‍ണര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ഒരു ബിജെപി നേതാവിനെ രാജ്ഭവനില്‍ നിയമിച്ചിരിക്കുകയാണ്. ഈ നിയമത്തില്‍ അതൃപ്തി രേഖപ്പെടുത്തിയത് പ്രതിപക്ഷ ആരോപണത്തെ മറികടക്കാനാണ്. പ്രതിപക്ഷത്തിന്റെ ബിജെപി- ഇടതു സര്‍ക്കാര്‍ ഒത്തുകളി എന്ന ആരോപണത്തെ മറികടക്കാനാണ് ബിജെപി നേതാവിന്റെ നിയമനത്തില്‍ അതൃപ്തി കുറിപ്പെഴുതിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതൃപ്തി കുറിപ്പെഴുതിയത്. എന്നാല്‍, ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തലവെട്ടി തളികയില്‍ വയ്ച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയെ ഗവര്‍ണറും സര്‍ക്കാറും അവഹേളിക്കുകയാണ്. ഇരുകൂട്ടരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ് നടക്കുന്നത്. ഒത്തുതീര്‍പ്പിന് ഇടയിലുള്ള ചില നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയപ്പോള്‍ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം ഗവര്‍ണറെ സ്വീകരിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാന്‍ പാര്‍ലമെന്റെറി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായിരുന്നു. സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം വോക്കൌട്ട് ചെയ്യുകയായിരുന്നു. സഭക്ക് പുറത്തും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it