Latest News

നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 33,202 പെരുമാറ്റചട്ട ലംഘനങ്ങള്‍.

നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 33,202 പെരുമാറ്റചട്ട ലംഘനങ്ങള്‍.
X

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്!തത് 33,202 പെരുമാറ്റചട്ട ലംഘനങ്ങള്‍. ഇതില്‍ 7,500 ഓളം പരാതികള്‍ സി വിജില്‍ ആപ്പ് മുഖേന പൊതുജനങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്. അരൂര്‍ നിയോജക മണ്ഡലത്തില്‍ 5,623, ചേര്‍ത്തല നിയോജകമണ്ഡലം 3,309, ആലപ്പുഴ നിയമസഭ നിയോജകമണ്ഡലം 10,169, കുട്ടനാട് നിയമസഭ നിയോജകമണ്ഡലം 1,535, ഹരിപ്പാട് നിയമസഭ നിയോജക മണ്ഡലം 2,109, കായംകുളം 2,142, മാവേലിക്കര 2,595, ചെങ്ങന്നൂര്‍ 2,295 എന്നിങ്ങനെയാണ് നിയമസഭ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പരാതികള്‍ ലഭിച്ചത്. എല്ലാ പരാതികളും ജില്ലാ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിഹരിക്കുന്നത്.

ജില്ലയില്‍ ഓരോ നിയോജക മണ്ഡലങ്ങളിലും പരാതി പരിഹാരത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന 22 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഒന്‍പത് വീതം ഫ്‌ലൈയിംഗ് സ്‌ക്വാഡ്, ആന്റീ ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, മൂന്ന് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, ഒരു വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ സ്‌ക്വാഡുകളാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ട ലംഘന പരിധിയില്‍ വരുന്ന പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നത്. മതപരമായ പ്രസംഗങ്ങള്‍, ക്യാമ്പയിനുകള്‍, പണം വിതരണം ചെയ്യല്‍, സമ്മാനങ്ങളുടെ വിതരണം എന്നിവയും ജില്ലയില്‍ നേരിയ തോതില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it