Latest News

കഞ്ചാവ് കടത്താന്‍ സഹായിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം; മൂന്നു പേര്‍ പിടിയില്‍

കഞ്ചാവ് കടത്താന്‍ സഹായിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം; മൂന്നു പേര്‍ പിടിയില്‍
X

പാലക്കാട്: കൂട്ടുപാതയില്‍ കഞ്ചാവ് കടത്താന്‍ സഹായിക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ഓട്ടോ ഡ്രൈവര്‍ അബ്ബാസിനാണ് മര്‍ഡദ്ദനമേറ്റത്. സംഭവത്തില്‍ പോലിസ് മുന്നു പേരെ അറസ്റ്റ് ചെയ്തു. ജിതിന്‍, അനീഷ്,സ്മിഗേഷ് എന്നിവരാണ് പേലിസ് പിടിയിലായത്.

മാര്‍ച്ച് രണ്ടിനാണ് കോസിനാസ്പദമായ സംഭവം നടന്നത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടം പോകണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണെന്ന് ചോദ്യം ചെയ്തതോടെയാണ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. ഭീഷണിപ്പെടുത്തി ഓട്ടോ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം കൂടുതല്‍ ആളുകളെത്തി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ പ്രതികളുള്ളതിനാല്‍ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലിസ് ആരംഭിച്ചു. കസബ പോലിസാണ് കേസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it