Latest News

കൊല്‍ക്കത്തയില്‍ കുട്ടികളുടെ കൂട്ടമരണം: ന്യുമോണിയയെന്ന് സംശയം

കൊല്‍ക്കത്തയില്‍ കുട്ടികളുടെ കൂട്ടമരണം: ന്യുമോണിയയെന്ന് സംശയം
X

കൊല്‍ക്കത്ത: ശ്വാസകോശ അണുബാധയെത്തുടര്‍ന്നു കൊല്‍ക്കത്തയില്‍ തിങ്കളാഴ്ച മുതലുള്ള 24 മണിക്കൂറിനുള്ളില്‍ രണ്ട് ആശുപത്രികളിലായി അഞ്ചുകുട്ടികള്‍ മരണത്തിനു കീഴടങ്ങി. രണ്ടുകുട്ടികള്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നുപേര്‍ ഡോ.ബിസി റോയി പോസ്റ്റ്ഗ്വാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പീഡിയാട്രിക്‌സ് സയന്‍സസിലും ചികില്‍സയിലായിരുന്നു. ന്യുമോണിയയാണ് മരണകാരണമെന്ന് സംശയിക്കുന്നു. മരണമടഞ്ഞ ഒമ്പതുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാവൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

അഡേന വൈറസ് മൂലമുള്ള ഫഌവിന്റെ ലക്ഷണങ്ങള്‍ കുട്ടികളിലുണ്ടായിരുന്നു. ഇതും പരിശോധനാവിധേയമാക്കുന്നുണ്ട്. അഞ്ച് കുട്ടികളും ന്യുമോണിയ മൂലമാണ് മരിച്ചത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അഡെനോവൈറസ് മൂലമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ ഇപ്പോഴും പരിശോധനാ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ്,- ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ബംഗാളില്‍ അഡിനോവൈറസ് കേസുകളില്‍ അപ്രതീക്ഷിത വര്‍ധനവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, സ്ഥിതി നിയന്ത്രണവിധേയമായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ആരോഗ്യഭരണകൂടം വ്യക്തമാക്കി.

Next Story

RELATED STORIES

Share it