Latest News

കുടിവെള്ളം മുടക്കിയുള്ള വികസനം വികസനമല്ല: ബിനോയ് വിശ്വം

കുടിവെള്ളം മുടക്കിയുള്ള വികസനം വികസനമല്ല: ബിനോയ് വിശ്വം
X

ആലപ്പുഴ: കുടിവെള്ളം മുടക്കിയുള്ള വികസനം വികസനമല്ലെന്നും തൊഴിലാളികളും കൃഷിക്കാരും പാവപ്പെട്ടവരുമാണ് പ്രധാനമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസനം മുടക്കികളല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. പലക്കാട്ടെ ബ്രൂവറി യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വികസനം എന്നു പറഞ്ഞാൽ സാധാരണ ജനങ്ങളെ അവഗണിക്കലല്ല. അത് രാജ്യത്തിന് മാതൃകയായ കാര്യങ്ങൾ ചെയ്തു കൊണ്ടാരിയിക്കണം. അതായിരിക്കണം ഒരു ഇടതുപക്ഷ സർക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. വലതുപക്ഷ നയങ്ങളെ വിശകലനം ചെയ്യുകയും അതിനെതിരേ ശബ്ദമുയർത്തുകയും ചെയ്യുക എന്നതും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു

Next Story

RELATED STORIES

Share it