Latest News

കേരളത്തിലെ പത്ത് ലക്ഷം ജനസംഖ്യയുള്ള പ്രദേശങ്ങളെ ജില്ലയായി കണ്ട് പ്രവര്‍ത്തിക്കുമെന്ന് ബിജെപി

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരമാവധി നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

കേരളത്തിലെ പത്ത് ലക്ഷം ജനസംഖ്യയുള്ള പ്രദേശങ്ങളെ ജില്ലയായി കണ്ട് പ്രവര്‍ത്തിക്കുമെന്ന് ബിജെപി
X

കൊച്ചി: സംസ്ഥാനത്തെ പത്ത് ലക്ഷം ജനസംഖ്യയുള്ള പ്രദേശങ്ങളെ ഒരു ജില്ലയായി പരിഗണിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി തീരുമാനിച്ചു. കേരളത്തില്‍ ഇത്തരത്തിലുള്ള 31 ജില്ലകളുണ്ടെന്നാണ് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം കണ്ടെത്തിയിരിക്കുന്നത്.പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ അഴിച്ചുപണികള്‍ നടത്തും. ഓരോ പ്രദേശത്തിനും പുതിയ ഭാരവാഹികളെയും നിശ്ചയിക്കും.കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയും യോഗത്തില്‍ പങ്കെടുത്തു. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരമാവധി നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഈഴവര്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും യോഗം നിരീക്ഷിച്ചു. അവരെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ നിര്‍ണായകമായ ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കാന്‍ വേണ്ട നീക്കങ്ങള്‍ വേണമെന്നും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കുമ്പോള്‍ തന്നെ പ്രീണിപ്പിച്ചുവെന്ന ആരോപണം വരാതെ നോക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it