Latest News

തിരഞ്ഞെടുപ്പ് സമയത്ത് തലപ്പാടി ചെക്‌പോസ്റ്റ് തുറക്കാന്‍ ബിജെപി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയത് അന്വേഷിക്കണം: ഐഎന്‍എല്‍

കൊവിഡിന്റെ ഒന്നാം തരംഗത്തിനിടെ വിഎച്ച്പി നേതാവും കെ സുരേന്ദ്രന്റെ അംഗരക്ഷകനും മഞ്ചേശ്വരം മണ്ഡലത്തിലെ സുരേന്ദ്രന്റ ബൂത്ത് ഏജന്റുമായിരുന്ന 'രുദ്രപ്പ' യുള്‍പ്പടെ 12ഓളം പേര്‍ ചെക്‌പോസ്റ്റ് അടഞ്ഞുകിടന്നതുമൂലം ചികിത്സ കിട്ടാതെ മരിച്ചിരുന്നു. അന്നൊന്നും ചെക്ക് പോസ്റ്റ് തുറക്കുന്നതിന് ശ്രമിക്കാതിരുന്ന ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പുകാലത്തു ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയത് കള്ളപണമൊഴുക്കാനാണ് എന്നകാര്യത്തില്‍ സംശയമില്ല.

തിരഞ്ഞെടുപ്പ് സമയത്ത് തലപ്പാടി ചെക്‌പോസ്റ്റ് തുറക്കാന്‍ ബിജെപി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയത് അന്വേഷിക്കണം: ഐഎന്‍എല്‍
X

കോഴിക്കോട്: കൊവിഡ് വ്യാപനം തടയാനെന്ന പേരില്‍ കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ചപ്പോള്‍ കര്‍ണാടക-കേരള അതിര്‍ത്തിയിലെ തലപ്പാടി ചെക്‌പോസ്റ്റ് മാത്രം തുറന്നുവെക്കാന്‍ ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇടപെട്ടത് കള്ളപ്പണം കടത്താനാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് ആരോപിച്ചു.

കൊവിഡിന്റെ ഒന്നാം തരംഗത്തിനിടെ വിഎച്ച്പി നേതാവും കെ സുരേന്ദ്രന്റെ അംഗരക്ഷകനും മഞ്ചേശ്വരം മണ്ഡലത്തിലെ സുരേന്ദ്രന്റ ബൂത്ത് ഏജന്റുമായിരുന്ന 'രുദ്രപ്പ' യുള്‍പ്പടെ 12ഓളം പേര്‍ ചെക്‌പോസ്റ്റ് അടഞ്ഞുകിടന്നതുമൂലം ചികിത്സ കിട്ടാതെ മരിച്ചിരുന്നു. അന്നൊന്നും ചെക്ക് പോസ്റ്റ് തുറക്കുന്നതിന് ശ്രമിക്കാതിരുന്ന ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പുകാലത്തു ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയത് കള്ളപണമൊഴുക്കാനാണ് എന്നകാര്യത്തില്‍ സംശയമില്ല.

മഞ്ചേശ്വരത്ത് മത്സരിക്കാനൊരുങ്ങിയ സുന്ദരയുടെ വെളിപ്പെടുത്തലും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ലക്ഷങ്ങളും ഫോണും കൊടുക്കാമെന്ന വാഗ്ദാനത്തിനു പുറമെയാണ് മംഗലാപുരത്തു വൈന്‍ പാര്‍ലര്‍ തുടങ്ങാന്‍ സഹായിക്കാമെന്ന വാഗ്ദാനം. ഇതിലൂടെ ബിജെപി കര്‍ണാടക ലോബിയും കര്‍ണാടക സര്‍ക്കാരും സുരേന്ദ്രന്റെ വിജജയത്തിനു വഴിവിട്ട സഹായവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും ഇക്കാര്യങ്ങള്‍ അന്വേഷിച്ചു സുരേന്ദ്രനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it