Latest News

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
X

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു. കതിരൂര്‍ സ്വദേശി നിജേഷിനാണ് സ്‌ഫോടനത്തില്‍ കൈപ്പത്തികള്‍ നഷ്ടപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it