Latest News

അതിര്‍ത്തിത്തര്‍ക്കം: ആന്ധ്രപ്രദേശ് മൂന്ന് ഒഡീഷ ഗ്രാമങ്ങളുടെ പേര് മാറ്റി; പ്രാദേശിക തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു

അതിര്‍ത്തിത്തര്‍ക്കം: ആന്ധ്രപ്രദേശ് മൂന്ന് ഒഡീഷ ഗ്രാമങ്ങളുടെ പേര് മാറ്റി; പ്രാദേശിക തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു
X

കോരാപ്പുട്ട്: അതിര്‍ത്തിത്തര്‍ക്കത്തെത്തുടര്‍ന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മൂന്ന് ഒഡീഷ ഗ്രാമങ്ങളുടെ പേര് മാറ്റിയതായി ആരോപണം. കോരാപ്പുട്ട് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളുടെ പേരുകളാണ് മാറ്റിയത്. അവിടെ പ്രാദേശിക തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

കോട്ടിയയിലെ തല ഗഞ്ചീപദാര്‍, പാട്ടു സിനേരി, ഫാഗുന്‍ സിനേരി എന്നീ ഗ്രാമങ്ങളുടെ പേരുകളാണ് മാറ്റിയത്.

ഗഞ്ചൈബദ്ര, പട്ടുചെന്നൂരു, പഗുല്‍ചെന്നൂരു എന്നിയാണ് യഥാക്രമം മൂന്നു ഗ്രാമങ്ങളുടെയും പേരുകള്‍.

പേര് മാറ്റിയതിനു പിന്നാലെ പ്രദേശത്ത് പ്രാദേശിക തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പുതിയ വിജ്ഞാപനത്തില്‍ മൂന്നു ഗ്രാമങ്ങളെയും സലൂര്‍ ബ്ലോക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിലര്‍ നാമനിര്‍ദേശപത്രികയും നല്‍കിക്കഴിഞ്ഞു.

ഫെബ്രുവരി 13, 17 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് മുന്‍ കോട്ടിയ സര്‍പഞ്ച് കാമേഷ് ഗെമല്‍ പറഞ്ഞു.

കോട്ടിയയിലെ അതിര്‍ത്തിത്തര്‍ക്കം സുപ്രിംകോടതയുടെ പരിഗണനയിലാണ്. അതേസമയം കോരാപ്പുട്ട് ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച അറിവുകളൊന്നുമില്ല. ഒഡീഷയിലെ ഒരു ഗ്രാമത്തില്‍ ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പ് നടത്തുന്നത് ഗൗരവമായ കാര്യമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ താരാ ബാഹിനിപ്പട്ടി പറഞ്ഞു.

നേരത്തെ ആന്ധ്രപ്രദേശ് ഈ പ്രദേശങ്ങളില്‍ സര്‍പഞ്ചുമാരെയും വാര്‍ഡ് അംഗങ്ങളെയും നിയോഗിക്കാറുണ്ടെന്ന് ബിജെപി നേതാവ് ജയറാം പന്‍ഗി പറഞ്ഞു.

ഈ പ്രദേശങ്ങളിലെ ചില വികസനപ്രവര്‍ത്തനങ്ങള്‍ ഒഡീഷ സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അടുത്തത് ഫെബ്രുവരി 5ന് നടക്കാനിരിക്കുകയാണ്.

Next Story

RELATED STORIES

Share it