Latest News

അതിര്‍ത്തിത്തര്‍ക്കം: അസം, മേഘാലയ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്

അതിര്‍ത്തിത്തര്‍ക്കം: അസം, മേഘാലയ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്
X

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മയും മേഘാലയ മുഖ്യമന്ത്രി കോന്റാഡ് സാങ്മയും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയില്‍ ഇന്നാണ് കൂടിക്കാഴ്ച നടക്കുന്നത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തും. ചര്‍ച്ചക്കു ശേഷം രണ്ട് നേതാക്കളും സംയുക്തമായി വാര്‍ത്താസമ്മേളനം വിളിച്ച് ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പുറത്തുവിടും. വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ചരിത്രം, വംശം, ഭരണപരമായ സൗകര്യം തുടങ്ങിയ വിവരങ്ങള്‍ പരിഗണിച്ചായിരിക്കും ശുപാര്‍ശകള്‍ തയ്യാറാക്കുക. മുപ്പത് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

''12 വിഷയങ്ങൡലാണ് രണ്ട് സംസ്ഥാനങ്ങള്‍ക്കിടിയല്‍ തര്‍ക്കം നില്‍ക്കുന്നത്. അതില്‍ ആറ് തര്‍ക്കങ്ങളാണ് ഇന്ന് പരിഗണിക്കുക. ആകെ മൂന്ന് പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ആറ് തര്‍ക്കങ്ങള്‍ ഇന്ന് ചര്‍ച്ചക്കെടുക്കും. മേഘാലയയില്‍ നിന്ന് മൂന്നും അസമില്‍ നിന്ന് മൂന്നും കമ്മിറ്റികള്‍ വിഷയകേന്ദ്രീകൃതമായി ചര്‍ച്ചെക്കിടുക്കും. മുപ്പത് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം- സാങ്മയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ചര്‍ച്ചയില്‍ അതിര്‍ത്തികള്‍ പുനര്‍ക്രമീകരിക്കുകയല്ല, മറിച്ച് അതിനിടയില്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളെക്കുറിച്ചുള്ള ധാരകള്‍ മാറ്റുകയാണ് ചെയ്യുക. എന്തെങ്കിലും കാരണവശാല്‍ രണ്ടാമത് അതിര്‍ത്തികള്‍ നിശ്ചയിക്കേണ്ടിവരികയാണെങ്കില്‍ പാര്‍ലമെന്റിനെ അറിയിക്കും.

ഈ അടുത്ത കാലത്ത് നടക്കുന്ന ഇതുസംബന്ധിച്ച ഏറ്റവും സുപ്രധാനമായ യോഗമാണ് ഇന്ന് നടക്കുന്നത്.

വ്യാഴാഴ്ച അസമും മിസോറമും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.

ഏതാനും ദിവസം മുമ്പുണ് അതിര്‍ത്തിത്തര്‍ക്കം മൂര്‍ച്ഛിച്ച് ആറ് പോലിസുകാര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it