Latest News

അഭിപ്രായവ്യത്യാസം: ബ്രസീലിലെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു

പ്രസിഡന്റ് ബൊല്‍സനാരോയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് രണ്ടാമത് സ്ഥാനമേറ്റ ആരോഗ്യ മന്ത്രിയും രാജിവച്ച് പോകുന്നത്.

അഭിപ്രായവ്യത്യാസം: ബ്രസീലിലെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
X

ബ്രസീലിയ: ബ്രസീലിലെ രണ്ടാമത്തെ ആരോഗ്യ മന്ത്രിയും രാജിവച്ചു. ഒരു മാസത്തിനിടെ ബ്രസീലില്‍ രാജിവെക്കുന്ന രണ്ടാമത്ത ആരോഗ്യമന്ത്രിയാണ് ടീച്ച്. പ്രസിഡന്റ് ബൊല്‍സനാരോയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് രണ്ടാമത് സ്ഥാനമേറ്റ ആരോഗ്യ മന്ത്രിയും രാജിവച്ച് പോകുന്നത്. ശാസ്ത്രലോകത്തില്‍ തന്നെ തെളിയിക്കപ്പെടാത്ത മലേറിയ മരുന്നുകള്‍ കൊവിഡ് രോഗികളില്‍ ഉപയോഗിക്കണമെന്ന പ്രസിഡന്റ് ബൊല്‍സനാരോയുടെ പിടിവാശിയെത്തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്. ഇത് വലിയ ജനരോഷത്തിനിടയാക്കിയിട്ടുണ്ട്.

മലേറിയയുടെ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ടുള്ള മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗം ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം എന്ന നിലയ്ക്കുള്ള പഠനങ്ങള്‍ പുറത്തുവന്നിരുന്നു. പക്ഷേ പ്രസിഡന്റ് ഇതൊന്നും കണക്കിലെടുത്തിരുന്നില്ല. ആരുടെയും അഭിപ്രായങ്ങള്‍ കേല്‍ക്കാതെ ഉറച്ച നിലയില്‍ തന്നെ നിന്നു. എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനാണ്് താന്‍ തിരഞ്ഞടുക്കപ്പെട്ടതെന്നും നിരവധി തീരുമാനങ്ങളില്‍ ഏകാധിപത്യപരമായ സമീപനമാണ് പ്രസിഡന്റ് ബോല്‍സനാരോ സ്വീകരിക്കുന്നതെന്നും ടീച്ച് പറഞ്ഞു.

ബ്രസീലില്‍ ഇന്നലെ മാത്രം 15,000ത്തില്‍ അധികം കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ മരണ സംഖ്യ ഇതില്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രസീലില്‍ ഇതുവരെ 2.18 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.


Next Story

RELATED STORIES

Share it