Latest News

കെട്ടിട നികുതി: ചെന്നൈ കോര്‍പ്പറേഷന് എതിരായ ഹരജി രജനികാന്ത്‌ പിന്‍വലിച്ചു

കൊവിഡ് കാരണം കടകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ വാടക ശേഖരിക്കരുതെന്ന് കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കെട്ടിട നികുതി അടക്കുന്നതില്‍ ഇളവു നല്‍കിയിരുന്നില്ല.

കെട്ടിട നികുതി: ചെന്നൈ കോര്‍പ്പറേഷന് എതിരായ ഹരജി രജനികാന്ത്‌ പിന്‍വലിച്ചു
X

ചെന്നൈ: സ്വന്തം ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന് ചുമത്തിയ 6.5 ലക്ഷം രൂപയുടെ സ്വത്ത് നികുതിക്ക് പിഴ ചുമത്തുന്നതില്‍ നിന്ന് ചെന്നൈ കോര്‍പ്പറേഷനെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സിനിമാ താരം രജനികാന്ത്‌ പിന്‍വലിച്ചു. കോടതിയില്‍ വരുന്നതിനുമുമ്പ് താരം കോര്‍പ്പറേഷന് പരാതി നല്‍കേണ്ടതായിരുന്നുവെന്ന് കോടതി പറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം.

കോടമ്പാക്കത്തെ രാഘവേന്ദ്ര മണ്ഡപത്തിന് 2019 - 2020 ല്‍ 6.5 ലക്ഷം രൂപയാണ് ചെന്നൈ കോര്‍പറേഷന്‍ സ്വത്ത്‌നികുതി നിശ്ചയിച്ചത്. കൊവിഡ് കാരണം ബുക്കിങ് നിലച്ചതിനാല്‍ സ്വത്ത് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷനെ സമീപിച്ചതായി രജനികാന്ത്‌ പറയുന്നു. എന്നാല്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല. 1919 ലെ ചെന്നൈ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്റ്റ് സെക്ഷന്‍ 105 പ്രകാരം ദുരന്ത സാഹചര്യങ്ങളില്‍ നികുതിയുടെ 50 ശതമാനം എഴുതിത്തള്ളാനുള്ള വ്യവസ്ഥ നിലവിലുണ്ടെന്നും അദ്ദേഹം ഹരജിയില്‍ ബോധിപ്പിച്ചു. കൊവിഡ് കാരണം കടകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ വാടക ശേഖരിക്കരുതെന്ന് കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കെട്ടിട നികുതി അടക്കുന്നതില്‍ ഇളവു നല്‍കിയിരുന്നില്ല.

Next Story

RELATED STORIES

Share it