- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സി കാറ്റഗറി പോലിസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാര്‍ക്ക് മടക്കി നല്കാന് ശുപാര്‍ശ
നിലവില്‍ സ്റ്റേഷനില്‍ എസ്എച്ച്ഒമാരായി ചുമതല വഹിക്കുന്ന സിഐമാരെ പുനര്‍വിന്യസിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സി കാറ്റഗറി പോലിസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാര്‍ക്ക് മടക്കി നല്കാന് ശുപാര്‍ശ. നിലവില്‍ ഈ സ്റ്റേഷനില്‍ എസ്.എച്ച്.ഒമാരായി ചുമതല വഹിക്കുന്ന സിഐമാരെ പുനര്‍വിന്യസിക്കും. ഡിജിപിയുടെ ശുപാര്‍ശ എഡിജിപി സമിതിയില്‍ ചര്‍ച്ച ചെയ്തശേഷം സര്‍ക്കാരിന് കൈമാറും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്ലാ പോലിസ് സ്റ്റേഷനുകളുടെയും ചുമതല എസ്ഐമാരില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരിലേക്ക് മാറ്റിയിരുന്നു.
എല്ലായിടത്തും സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ ഇപ്പോള്‍ സിഐമാരാണ്. എന്നാല്‍ കേസുകള്‍ കുറവുള്ള സ്റ്റേഷനുകളുടെ ഭരണം എസ്ഐമാരിലേക്ക് മാറ്റണമെന്ന് എഡിജിപി തല യോഗത്തിലാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ആസ്ഥാന എഡിജിപിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ശുപാര്‍ശ തയ്യാറാക്കിയത്.
വര്‍ഷത്തില്‍ 500 കേസില്‍ താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സികാറ്റഗറിയില്പ്പെട്ട സ്റ്റേഷനുകളുടെ ചുമതല എസ്ഐമാര്‍ക്ക് നല്‍കാനാണ് തീരുമാനം. സികാറ്റഗറിയില് 106 സ്റ്റേഷനുകളാണുള്ളത്. ഇവയില്‍ 60 സ്റ്റേഷനുകളുടെ ചുമതലയാണ് ഒന്നാം ഘട്ടത്തില്‍ മാറ്റുന്നത്. ബാക്കി സ്റ്റേഷനുകളില്‍ രണ്ട് എസ്ഐമാരെ വീതം നിയമിച്ച ശേഷം ചുമതല മാറ്റും. ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരം പോക്സോ, സംഘടിത ആക്രമണം എന്നിവ അന്വേഷിക്കേണ്ടത് ഇന്‍സ്പെക്ടറാണ്. എസ്ഐക്ക് ചുമതല കൈമാറുന്ന സ്റ്റേഷനകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ ഡിവൈഎസ്പിമാരോ, ജില്ലാ ക്രൈംബ്രാഞ്ചിലെ സിഐമാരോ അന്വേഷിക്കും.
സ്റ്റേഷന് ചുമതലകളില്‍ നിന്ന് ഒഴിവാക്കുന്ന ഇന്‍സ്പെക്ടര്‍മാരെ ജില്ലാ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്ക്വാഡ്, എആര്‍ കാംപ് എന്നിവടങ്ങളില്‍ വിന്യസിക്കും. ഇന്‍സ്പെക്ടമാരുടെ സേവനം കെട്ടി കിടക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കും. പോലിസ് ആസ്ഥാനം തയ്യാറാക്കിയ ശുപാര്‍ശ എഡിജിപി തല സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സര്‍ക്കാരിലേക്ക് നല്‍കുക.
RELATED STORIES
കാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTഹോണ്ടുറാസിന്റെ വിജയാഘോഷം; ആരാധകന് ബിയര്‍ കുപ്പി തലയ്ക്കെറിഞ്ഞ്...
16 Nov 2024 2:29 PM GMTഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍
16 Nov 2024 7:51 AM GMTസന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍ ലീഗ് കേരളയിലെ...
15 Nov 2024 1:52 PM GMT