Latest News

സഹോദരന്റെ വിവാഹനിശ്ചയത്തിന് വീട്ടിലേക്ക് മടങ്ങിയ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

സഹോദരന്റെ വിവാഹനിശ്ചയത്തിന് വീട്ടിലേക്ക് മടങ്ങിയ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു
X

കല്‍പ്പറ്റ: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് സഹോദരങ്ങള്‍ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞാല്‍ വല്ലാട്ട് ജോസിന്റെയും മേരിയുടെയുംമൂത്തമകന്‍ജിനില്‍ ജോസ് (35), ഇളയ മകന്‍ ജീനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്.ജോസ്- മേരി ദമ്പതികളുടെ രണ്ടാമത്തെ മകന്‍ ജിനൂപിന്റെ വിവാഹനിശ്ചയമായിരുന്നു ഇന്ന്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം. ടിപ്പറുമായി കൂട്ടിയിടിച്ച കാര്‍ മതിലിലിടിച്ച് മറിഞ്ഞാണ് അപകടം.

ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം ജിനിലും പിന്നീട് ജിനീഷും മരിച്ചു. ജിനില്‍ സ്വകാര്യാശുപത്രിയില്‍ നഴ്‌സാണ്. ഭാര്യ പുല്‍പ്പള്ളി പയസ് നഗര്‍ ഒറ്റക്കുന്നേല്‍വിനീത യുകെയില്‍ നഴ്‌സാണ്. സഹോദരന്റെ വിവാഹശേഷം ജിനിലും യുകെയിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു. ജിനീഷ് ജോസ്മാരുതി സുസുക്കി കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു. ജിനൂപ് അലുമിനിയം ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ ഗള്‍ഫില്‍ ജോലിചെയ്യുകയാണ്.

Next Story

RELATED STORIES

Share it